- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ത്രസിപ്പിക്കുന്ന രംഗങ്ങളുമായി ക്യാപ്റ്റൻ മില്ലറിന്റെ ടീസർ പുറത്തിറങ്ങി; പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി ധനുഷ്
ആരാധകർ ഏറെ ആകംക്ഷയോടെ കാത്തരിക്കുന്ന ധനുഷ് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ത്രസിപ്പിക്കുന്ന രംഗങ്ങളുമായി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസായാണ് ടീസർ പുറത്ത് വന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം അരുൺ മാതേശ്വരനാണ് സംവിധാനം ചെയ്യുന്നത്. റോക്കി, സാണി കായിധം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ.
ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 2023 ഡിസംബർ 15-ന് ചിത്രം തിയേറ്ററുകളിലെത്തും. പീരിയോഡിക് ആക്ഷൻ ത്രില്ലറാണ് ചിത്രം. ഗംഭീരമായ ഒരു യുദ്ധ ചിത്രമാണ് ഇതെന്ന് സൂചിപ്പിക്കുന്ന വൻ ആക്ഷൻ രംഗങ്ങൾ അടങ്ങിയ ടീസറാണ് നിർമ്മാതാക്കളായ സത്യജ്യോതി ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്.
കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. ധനുഷിന്റെ ചലച്ചിത്ര ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രമാണിത്. മദൻ കർക്കി സംഭാഷണവും ജി.വി. പ്രകാശ് കുമാർ സം?ഗീതസംവിധാനവും നിർവഹിക്കുന്നു. ശ്രേയാസ് കൃഷ്ണയാണ് ഛായാ?ഗ്രഹണം. ദിലീപ് സുബ്ബരായനാണ് സംഘട്ടനരം?ഗങ്ങളൊരുക്കുന്നത്. എഡിറ്റിങ് ന?ഗൂരൻ. കലാസംവിധാനം ടി. രാമലിംഗം.