- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നൂറുരൂപയിൽ താഴെയാണ് അതിന്റെ വില, ബാറ്ററി തീർന്നപ്പോഴും അത് കെട്ടി സ്കൂളിൽ പോകുമായിരുന്നു'; ഞാനും എൻ്റെ സഹോദരിമാരും മാറിമാറി ധരിക്കുമായിരുന്നു; ഏറ്റവും ഇഷ്ടപ്പെട്ട വാച്ചിനെക്കുറിച്ച് ധനുഷ്
ദുബായ്: ലോകമെമ്പാടുമുള്ള ആഡംബര വാച്ച് ബ്രാൻഡുകൾ അണിനിരന്ന ദുബായ് വാച്ച് വീക്ക് പരിപാടിയിൽ നടൻ ധനുഷ് പങ്കെടുത്തത് വാർത്താ പ്രാധാന്യം നേടിയിരുന്നു. പരിപാടിക്കിടെ തന്റെ പ്രിയപ്പെട്ട വാച്ച് ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. തനിക്ക് ആദ്യമായി ഇഷ്ടം തോന്നിയ വാച്ച്, താൻ സ്കൂളിൽ പഠിക്കുമ്പോൾ അമ്മ വാങ്ങിത്തന്ന ഒന്നായിരുന്നുവെന്ന് ധനുഷ് പറഞ്ഞു. അതിന് നൂറുരൂപയിൽ താഴെയാണ് വില. പേരൊന്നുമില്ല, പ്ലാസ്റ്റിക്കിന്റേതാണ്, ഡിജിറ്റലാണ്, സമയം മാത്രം കാണിക്കും. അതിൽ ഒരു ലൈറ്റുണ്ടായിരുന്നുവെന്നും ധനുഷ് പറഞ്ഞു.
'താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആദ്യത്തെ വാച്ച് ഏതാണ്? അതിനെക്കുറിച്ച് പറയാമോ?' എന്ന ചോദ്യത്തിന്, ആഡംബര വാച്ചുകൾക്ക് നടുവിൽ നിന്നുകൊണ്ട് ധനുഷ് വികാരഭരിതനായി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'എൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട വാച്ച് സ്കൂളിൽ പഠിക്കുമ്പോൾ എൻ്റെ അമ്മ വാങ്ങിത്തന്ന പ്ലാസ്റ്റിക് വാച്ചാണ്. അതിന് ബ്രാൻഡിന്റെ പേരൊന്നും ഉണ്ടായിരുന്നില്ല. ഒരു ഡോളറിൽ താഴെയായിരുന്നു അതിൻ്റെ വില. അതിൽ ഒരു ചെറിയ ലൈറ്റ് ഉണ്ടായിരുന്നു. ബാറ്ററി തീർന്നാൽ സമയം കാണിക്കില്ല. എന്നാലും, ഞാനും എൻ്റെ സഹോദരിമാരും പർപ്പിൾ, മഞ്ഞ, പച്ച നിറങ്ങളിലായി അത് മാറിമാറി ധരിക്കുമായിരുന്നു. ബാറ്ററി തീർന്ന് സമയം നിലച്ചപ്പോഴും ഞാൻ അത് കെട്ടി സ്കൂളിൽ പോകുമായിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്കത്.'
ആ വാച്ച് ഇപ്പോഴും ഞാൻ വീട്ടിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഏറ്റവും ഇഷ്ടമുള്ളതുമായ വാച്ച് ഏതാണെന്ന് ചോദിച്ചാൽ, അമ്മ നൽകിയ വാച്ച് തന്നെയാണെന്നും ധനുഷ് പറഞ്ഞു. കൃതി സനോൺ നായികയായി എത്തുന്ന 'തേരെ ഇഷ്ക് മേം' എന്ന ചിത്രമാണ് ധനുഷിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. ആനന്ദ് എൽ റായി സംവിധാനം ചെയ്യുന്ന നവംബർ 28-ന് തിയേറ്ററുകളിൽ എത്തും. 'ഡിഎസ് 54' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന മറ്റൊരു പ്രോജക്റ്റും അദ്ദേഹത്തിന്റേതായി അണിയറയിലുണ്ട്, അതിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 'ഇഡ്‌ലി കടൈ' ആയിരുന്നു അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.




