- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്റ്റേജ് കിട്ടുമ്പോൾ പലർക്കും ഒന്ന് ഷൈൻ ചെയ്യാൻ തോന്നും; ആക്ഷൻ എടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്'; ധ്യാൻ ശ്രീനിവാസൻ
കൊച്ചി: സംസ്ഥാന ചലച്ചിത്ര ദാനചടങ്ങളിൽ പ്രതേക ജൂറി പരാമർശത്തിന് അർഹനായ നടൻ അലൻസിയർ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതേക്കുറിച്ചു പ്രതികരച്ചു നടൻ ധ്യാൻ ശ്രീനിവാസനും രംഗത്തെത്തി. അലൻസിയറിനെതിരെയാണ് ധ്യാൻ രംഗത്തെത്തിയത്.
അലൻസിയർ നടത്തിയത് വെറുതെ ആളാകാനുള്ള ശ്രമമാണെന്നാണ് ധ്യാൻ പറയുന്നത്. തന്റെ പുതിയ സിനിമയായ 'നദികളിൽ സുന്ദരി യമുന' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിലായിരുന്നു ധ്യാൻ അലൻസിയർക്കെതിരെ അഭിപ്രായം പറഞ്ഞത്.
'അലൻസിയർ ചേട്ടൻ വളരെ അടുത്ത സുഹൃത്തും, ജ്യേഷ്ഠതുല്യനുമാണ്. അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടത്. ബഹിഷ്‌ക്കരിക്കുകയോ മറ്റോ ചെയ്യണമായിരുന്നു. അല്ലാതെ പോയി അവാർഡ് വാങ്ങിയ ശേഷം ഇത് പറഞ്ഞ് കേട്ടപ്പോൾ ഈ കാര്യം പറയാൻ വേണ്ടി പോയത് പോലെയാണ് എനിക്ക് തോന്നിയത്.'' ധ്യാൻ പറഞ്ഞു.
സ്റ്റേജ് കിട്ടുമ്പോൾ പലർക്കും ഒന്ന് ഷൈൻ ചെയ്യാൻ തോന്നും. അതുകൊണ്ട് തന്നെ അത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായി തോന്നി. സ്റ്റേറ്റ് അവാർഡ് ഫങ്ഷനിൽ പോയി അത്തരമൊരു കാര്യം പറഞ്ഞതിന് ഇവിടുത്തെ സിസ്റ്റമാണ് ആൾക്ക് എതിരെ ആക്ഷൻ എടുക്കേണ്ടത്. എടുക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയറുടെ പ്രതികരണം.ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം തരണമെന്നും അലൻസിയർ പറഞ്ഞു. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞു. സംസ്ഥാന ഫിലിം അവാർഡ്ദാനച്ചടങ്ങിൽ സ്‌പെഷ്യൽ ജൂറി അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണത്തിനിടെയാണ് അലൻസിയറുടെ വിവാദ പരാമർശം ഉണ്ടായത്. എന്നാൽ പറഞ്ഞ പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ താരം തയ്യാറായില്ല.