കൊച്ചി: മലയാളം സിനിമയിലെ തിരക്കുള്ള നടനാണ് ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ. നിരവധി സിനിമകളാണ് തുടർച്ചയായി ധ്യാൻ ചെയ്യുന്നത്. സിനിമാ അഭിനയത്തെ ഒരു ജോലിയെന്ന രീതിയിൽ കാണാനാണ് താൽപ്പര്യമെന്നാണ് ധ്യാനിന്റെ പക്ഷം. സിനിമയ്ക്ക് പുറത്തും വീട്ടിലുമുള്ള സൗഹൃദങ്ങളെ കുറിച്ച് ധ്യാൻ തുറന്നു പറയാറുമുണ്ട്.

നമ്മൾക്ക് എന്തും തുറന്നു പറയാൻ ആകുന്ന ആളുകൾ അച്ഛനും അമ്മയും സഹോദരങ്ങളും ആണെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. ഭാര്യയോട് പോലും എന്തെങ്കിലും തുറന്നു പറഞ്ഞാൽ ചിലപ്പോ അവർ ഇട്ടിട്ട് പോയേക്കാം. എന്നാൽ അച്ഛനും അമ്മയും സഹോദരങ്ങളും നമ്മളെ എന്തൊക്കെ പറഞ്ഞാലും ഇട്ടിട്ടു പോകില്ലെന്നും ധ്യാൻ പറയുന്നു.

ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ചേട്ടനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ധ്യാൻ പ്രതികരിച്ചത്. അച്ഛനും അമ്മയ്ക്കും ഏട്ടനും എന്നും ഞാൻ പ്രിയപ്പെട്ടവനാണ്. വീട്ടിലെ ഏറ്റവും വലിയ നല്ലവനും കെട്ടവനും ഞാൻ ആയിരുന്നല്ലോ. സിന്തറ്റിക് ഒക്കെ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്തുപോലും സന്തോഷവും,സമാധാനവും ആഗ്രഹിച്ച ആളാണ് ഞാൻ. ഞാൻ അത് ഉപയോഗിച്ച സമയം ഡ്യൂവൽ പേഴ്‌സണാലിറ്റി ഉള്ള ആളായിരുന്നു. എന്റെ ആ ഒരു കാലഘട്ടത്തിൽ പോലും ഞാൻ ഇതൊക്കെ ആഗ്രഹിച്ച ആളായിരുന്നു.

ഇന്നത്തെ ഞാൻ നല്ല റിഫൈൻഡ് ആയ ആളാണ്. ഇന്ന് ഞാൻ നല്ല ഓപ്പൺ ആണ്. പണ്ടത്തെ ഞാൻ ഇങ്ങനെ ആയിരുന്നില്ല. അഭിമുഖങ്ങളിൽ ഞാൻ നല്ല കംഫർട്ടബിൾ ആണ്. എന്നാൽ ഒരു സ്റ്റേജിൽ ഞാൻ കംഫർട്ടബിൾ അല്ല. ചിലപ്പോ ഒരു അഞ്ചുവർഷം കഴിയുമ്പോൾ ഞാൻ ഇന്‌ട്രോവേർട്ട് ആയേക്കാം. ധ്യാൻ പറയുന്നു.

പണ്ടുമുതലേ ഞാൻ പൃഥ്വി രാജിന്റെ ഫാൻ ആയിരുന്നു. പുള്ളിയോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം മല്ലിക ആന്റിയോടും ഇഷ്ടമാണ്. പക്ഷെ ഇപ്പോൾ മല്ലിക ആന്റി ഫാൻ ആയിട്ടുണ്ട് ഞാൻ. മമ്മുക്ക നല്ല അപ്ഡേറ്റഡ് ആണെന്ന് നമ്മൾ പറയില്ലേ, അതുപോലെ ഫീമെയിൽ വേർഷനാണ് മല്ലികാന്റി. ലൊക്കേഷനിൽ ഒക്കെ ഉള്ള വൈബ് എടുത്തുപറയേണ്ടതാണ്.

എന്റെ അമ്മയുടെ പ്രായം ഉള്ള ആളാണ്, പക്ഷേ നമ്മുടെ കൂടെ ഒരു ബഡി ആയിട്ടാണ് നിൽക്കുന്നത്. ഞാൻ ചെയ്യാൻ പോകുന്ന എല്ലാ സിനിമകളിലും ഉണ്ടാകാൻ പോകുന്ന ആളാണ് മല്ലിക ആന്റി. എനിക്ക് വളരെ ഇഷ്ടമുള്ള ഒരാൾ - ധ്യാൻ പറഞ്ഞു.