- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കണ്ടിരിക്കാൻ പറ്റില്ല'; വർഷങ്ങൾക്കു ശേഷം ഒടിടിയിൽ ബോറടിക്കും
കൊച്ചി: 'വർഷങ്ങൾക്കു ശേഷം' പോലുള്ള ഇമോഷനൽ ഡ്രാമ സിനിമകൾ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാൻ പറ്റില്ലെന്നും ബോറടിക്കുമെന്നും ധ്യാൻ ശ്രീനിവാസൻ. ഇമോഷനൽ ഡ്രാമ സിനിമകൾക്ക് ലാഗ് സംഭവിക്കും, പ്രേക്ഷകന് ബോറടിക്കും. ഈ സിനിമയ്ക്കും ലാഗ് ഉണ്ട്. ഇതെന്താ തീരാത്തത് എന്നു തോന്നും" പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണ് ധ്യാനിന്റെ വെളിപ്പെടുത്തൽ.
"ഈ സിനിമ തിയറ്ററിൽ റിലീസ് ചെയ്ത് രണ്ടാം വാരം കഴിഞ്ഞപ്പോഴെ സിനിമയുടെ രണ്ടാം ഭാഗത്ത് പാളിച്ചകൾ ഉണ്ടായിരുന്നുവെന്ന് ഞാൻ തന്നെ തുറന്നു പറഞ്ഞിരുന്നു" 'സിനിമയിൽ പ്രണവ് മോഹൻലാലിന്റെ മേക്കപ്പിന്റെ കാര്യത്തിൽ ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നു. പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തിൽ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് എന്നോടു ചോദിച്ചിരുന്നു. എന്നാൽ ചേട്ടന് അത് ഓക്കെ ആയിരുന്നു. എനിക്കും അജുവിനും ഈ ലുക്കിൽ ആ കഥാപാത്രം ഓക്കെ ആണോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ആത്യന്തികമായി അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്" ധ്യാൻ പറഞ്ഞു.
സിനിമയുടെ അവസാന ഭാഗത്ത് വിനീത് ശ്രീനിവാസൻ ഡ്രൈവറായി എത്തുന്നതിൽ എതിർപ്പുണ്ടായിരുന്നുവെന്നും ധ്യാൻ പറഞ്ഞു. "വേറൊരാളെ ഡ്രൈവറുടെ വേഷത്തിൽ വയ്ക്കണമെന്ന് തുടക്കം മുതൽ ചേട്ടനോടു പറഞ്ഞിരുന്നു. എന്നാൽ ഞങ്ങളൊരുമിച്ചൊരു കോംബോ വേണമെന്നത് വിശാഖിന് (വിശാഖ് സുബ്രഹ്മണ്യം) നിർബന്ധമായിരുന്നു. ചേട്ടന് ആ റോൾ ചെയ്യാൻ ഒരു താൽപര്യവുമില്ലായിരുന്നു"വെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
"ഇതൊരു വലിയ സിനിമയാണെന്ന അവകാശവാദമൊന്നുമില്ലായിരുന്നു. പക്ഷേ പ്രേക്ഷകരുടെ കണ്ണിൽ പൊടിയിട്ടും, മ്യൂസിക്കും പരിപാടിയുമൊക്കെയായി അദ്ദേഹം അത് വിജയിപ്പിച്ചെടുക്കും. സിനിമയുടെ കാര്യത്തിൽ ഓരോ ആളുകളുടെയും കാഴ്ചപ്പാട് വ്യത്യാസപ്പെട്ടിരിക്കും. തിയറ്ററിൽ വന്നപ്പോൾ ഇത്രയേറെ വിമർശനങ്ങൾ സിനിമയ്ക്കു ലഭിച്ചില്ലെന്നും" ധ്യാൻ പറഞ്ഞു.