- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളെക്കൊണ്ട് ആകുന്നതുപോലെ ശ്രമിക്കാം..; അതിന്റെ ഭംഗി നിങ്ങളിലേക്ക് എത്തിക്കും; കൂടെ കാണണം..അത്രയേ പറയാനുള്ളൂ; പുതിയ സന്തോഷം പങ്കുവെച്ച് ഡയാന
പ്രമുഖ മിനിസ്ക്രീൻ താരങ്ങളായ ഡയാന ഹമീദും അമീനും ചേർന്ന് പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. 'ഡയാന അമീൻ' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭത്തിലൂടെ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും യാത്രാനുഭവങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാനാണ് ഈ താരദമ്പതികൾ ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയൻ യാത്രയുടെ മനോഹരമായ ദൃശ്യങ്ങളാണ് ചാനലിലെ ആദ്യ വ്‌ളോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യൂട്യൂബ് തങ്ങൾക്ക് തീർത്തും പുതിയൊരു മേഖലയാണെങ്കിലും, ജീവിതത്തിലെ ഓരോ നിമിഷവും പ്രേക്ഷകരുമായി പങ്കുവെക്കാൻ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്ന് വീഡിയോയുടെ തുടക്കത്തിൽ അമീൻ പറയുന്നു. എന്ത് വിഷയത്തിൽ തുടങ്ങണം എന്ന് ആലോചിച്ചപ്പോഴാണ് തങ്ങളുടെ ഓസ്‌ട്രേലിയൻ യാത്രയെക്കുറിച്ച് ചിന്തിച്ചതെന്നും, നേരത്തെ മെൽബൺ സന്ദർശിച്ചിട്ടുണ്ടെന്നും ഡയാന വ്യക്തമാക്കി.
കാണാൻ ഒരുപാട് സ്ഥലങ്ങളുള്ള ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തെക്കുറിച്ചും ഡയാന എടുത്തുപറഞ്ഞു. ഇത്തവണ തങ്ങൾ ഒരുമിച്ചാണ് പോയതെന്നും, കൂടെ ചില ഗായകരുണ്ടായിരുന്നെന്നും, സിഡ്‌നിയിലാണ് ആദ്യ ഷോ എന്നും ഡയാന കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷമാണ് ഡയാന ഹമീദിന്റെയും അമീന്റെയും നിക്കാഹ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ വർഷം സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നും ഇരുവരും നേരത്തെ അറിയിച്ചിരുന്നു. വിവിധ അഭിമുഖങ്ങളിൽ തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിച്ചിട്ടുണ്ട്.




