- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ട് മടക്കികുത്തി ദിലീപിനൊപ്പം മോഹന്‍ലാലും! പോസ്റ്റര്‍ പുറത്ത്; 'ഭഭബ' 18 തീയറ്ററുകളിലേക്ക് എത്തും തിയറ്ററുകളിലേക്ക്
'ഭഭബ' 18 തീയറ്ററുകളിലേക്ക് എത്തും തിയറ്ററുകളിലേക്ക്
കൊച്ചി: ദിലീപിനെ നായകനാക്കി ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'ഭഭബ' 18ന് തിയേറ്ററുകളിലെത്തും. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ദിലീപിന്റെ തിരിച്ചുവരവിന് അവസരം ഒരുക്കുന്നതാകുമെന്നാണ് വിലയിരുത്തല്‍. ചിത്രത്തില്‍ വമ്പന്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഒത്തുചേരുന്ന ഈ തകര്‍പ്പന്‍ മാസ് കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആണ് ചിത്രം.
ദിലീപ് മോഹന്‍ലാല്‍ ടീമിന്റെ സംഘട്ടനവും, പാട്ടും, നൃത്തവുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നതിന്റെ ഒരു സാമ്പിള്‍ ആണ് ട്രെയിലറിലൂടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. 'വേള്‍ഡ് ഓഫ് മാഡ്നെസ്സ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. 'ഭയം ഭക്തി ബഹുമാനം' എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് 'ഭ.ഭ.ബ' എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്.
നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്റെ ടീസറും സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ആക്ഷന്‍, കോമഡി, ഗാനങ്ങള്‍, ത്രില്‍ എന്നിവ കോര്‍ത്തിണക്കി ഒരുക്കിയ ഈ ആഘോഷ ചിത്രം ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.




