- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓവർ പ്രതീക്ഷയൊന്നും വേണ്ട, കിടിലൻ ഫൈറ്റ്സ് ഒക്കെയുണ്ട്, രസമുള്ള ഒരു സബ്ജക്റ്റ് ആണ്'; ദിലീപിന്റെ 'ഭ ഭ ബ' ഒരു ഇൻട്രസ്റ്റിംഗ് പടമായിരിക്കുമെന്നും അശോകൻ
കൊച്ചി: ദിലീപ് നായകനായും മോഹൻലാൽ അതിഥി താരമായും അണിനിരക്കുന്ന 'ഭ ഭ ബ' എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾക്കിടെ നടൻ അശോകന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ചിത്രത്തെക്കുറിച്ച് അമിതമായ പ്രതീക്ഷകൾ വേണ്ടെന്നും എന്നാൽ രസകരമായ വിഷയവും മികച്ച സംഘട്ടന രംഗങ്ങളുമുള്ള ഒരു 'ഇൻട്രസ്റ്റിംഗ്' സിനിമയായിരിക്കും ഇതെന്നും അശോകൻ പറഞ്ഞു. റിലീസിന് മുൻപേ തന്നെ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധനേടിയിട്ടുണ്ട്.
ദിലീപും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകത സിനിമയുടെ ആകാംഷ വർദ്ധിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ തനിക്ക് ദിലീപുമായി കോമ്പിനേഷൻ രംഗങ്ങളുണ്ടെന്നും എന്നാൽ മോഹൻലാലുമായി കോമ്പിനേഷൻ ഇല്ലെന്നും അശോകൻ വ്യക്തമാക്കി. 'ഓവർ പ്രതീക്ഷയൊന്നും വേണ്ട. എന്നിരുന്നാലും രസമുള്ള ഒരു ഇൻട്രസ്റ്റിംഗ് പടമായിരിക്കും 'ഭ ഭ ബ'. കിടിലൻ ഫൈറ്റ്സ് ഒക്കെയുണ്ട്. അത്യാവശ്യം സംഭവങ്ങളൊക്കെയുള്ള പടമായിരിക്കും. രസമുള്ള ഒരു സബ്ജക്റ്റ് ആണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഇൻട്രസ്റ്റിംഗ് പടമായിരിക്കും,' അശോകൻ കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മീഡിയയോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലും ദിലീപും ഒന്നിക്കുന്നൊരു ഗാനരംഗമുണ്ടാകുമെന്നും നേരത്തെ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭ ഭ ബ'യുടെ പ്രൊമോഷൻ മെറ്റീരിയലുകൾ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.




