- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അൽ പാചിനോയെ ഓർത്തുപോയി, നീ ലാലിൻ്റെ ചക്കരക്കുട്ടൻ തന്നെ'; ഡീയസ് ഈറേ' പ്രേക്ഷകരെ മുൾമുനയിൽ നിർത്തി, വെൽഡൺ രാഹുൽ; പ്രശംസിച്ച് ഭദ്രൻ
കൊച്ചി: രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' എന്ന ചിത്രത്തെയും നായകൻ പ്രണവ് മോഹൻലാലിനെയും പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ചിത്രത്തിൻ്റെ സത്യസന്ധമായ ഉള്ളടക്കത്തെയും കെട്ടുറപ്പുള്ള തിരക്കഥയെയും അഭിനന്ദിച്ച ഭദ്രൻ, പ്രണവ് മോഹൻലാലിന്റെ അഭിനയത്തെ വിഖ്യാത ഹോളിവുഡ് നടൻ അൽ പാചിനോയോടാണ് ഉപമിച്ചത്.
ചിത്രത്തിലെ രാഹുൽ സദാശിവൻ്റെ സംവിധാനത്തെയും സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യറിൻ്റെ പിന്നണി സംഗീതത്തെയും ഭദ്രൻ എടുത്തുപറഞ്ഞു പ്രശംസിച്ചു. 'സത്യസന്ധമായ ഒരു കണ്ടന്റ് പറയാൻ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേർന്നപ്പോൾ പ്രേക്ഷകർ മുൾമുനയിൽ തന്നെ നിന്നു. ഞാൻ അടക്കം. വെൽഡൺ രാഹുൽ,' ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രണവിൻ്റെ അഭിനയത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ നിരീക്ഷണം ഇങ്ങനെ: 'പ്രണവിൻ്റെ അഭിനയത്തിൻ്റെ ഒരു പുത്തൻ പോർമുഖം ഉടനീളം കണ്ടു. 80-കളിലും 90-കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച അൽ പാചിനോയെ ഞാൻ ഓർത്തുപോയി. സ്ഥിരം സിനിമകളിൽ കാണുന്ന അട്ടഹാസങ്ങളോ പോർവിളികളോ അല്ലാത്ത, ഒരു അഴകട്ടിനും പ്രാധാന്യം നൽകാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉൾക്കൊണ്ട്, വരച്ചവരയിൽനിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു. ഹെയ് പ്രണവ്, നീ ലാലിൻ്റെ ചക്കരക്കുട്ടൻ തന്നെ.'
ചിത്രത്തെ ചടുലമാക്കിയ എഡിറ്റിംഗിനും ശബ്ദസംയോജനത്തിനും പിന്നണി സംഗീതത്തിനും പ്രത്യേക അഭിനന്ദനം അറിയിച്ച ഭദ്രൻ, 'ആകാശം മാത്രമാണ് പരിധി' എന്ന് ക്രിസ്റ്റോയെക്കുറിച്ച് പറഞ്ഞു. ഭദ്രൻ്റെ അഭിനന്ദനങ്ങൾക്ക് സംവിധായകൻ രാഹുൽ സദാശിവൻ 'നന്ദി സർ' എന്ന് മറുപടി നൽകി. 'ഭൂതകാലം', 'ഭ്രമയുഗം' എന്നീ ചിത്രങ്ങൾക്കു ശേഷം രാഹുൽ സദാശിവൻ്റെ




