ചെന്നൈ: വിവാഹ മോചനം ആഘോഷിച്ച നടി ശാലിനിയെ സൈബർലോകം ഏറെ ആഘോഷിച്ചിരുന്നു. ഈ ആഘോഷത്തിലേക്ക് നയിച്ച കാരണം വിശദീകരിച്ചു കൊണട്് നടി തന്ന രംഗത്തുവന്നു. ഇഷ്ടമില്ലാത്ത വിവാഹം വേർപെടുത്തിയതാണ് ഫോട്ടോഷൂട്ട് നടത്തി നടി ആഘോഷിച്ത്. മുള്ളും മലരും എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ നടിയാണ് ശാലിനി

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശാലിനി തന്റെ വിവാഹജീവിതത്തിലുണ്ടായ പരാജയങ്ങളെ പറ്റി തുറന്ന് പറഞ്ഞത് . സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബത്തിൽ ജനിച്ച്, ചെറുപ്പം മുതൽ തന്നെ ജോലിക്ക് പോയി തുടങ്ങിയ ആളാണ് ശാലിനി. 18 വയസുള്ളപ്പോൾ വീട്ടുകാർ വിവാഹം ആലോചിച്ചെങ്കിലും, വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തതിനാൽ പഠിക്കാനും പാർട് ടൈം ആയി ജോലിയെടുക്കാനും വേണ്ടി ശാലിനി ഹോസ്റ്റലിലേക്ക് മാറി. ഇതിനിടെ മീഡിയയിൽ എത്തി പിന്നീട് ദുബായിലേയ്ക്ക് പോയി . കുടുംബത്തെ ഒരു നല്ല നിലയ്ക്ക് എത്തിച്ച ശേഷമാണ് ശാലിനി തിരിച്ച് നാട്ടിലെത്തിയത്.

2012 ൽ ശാലിനി വിവാഹം കഴിച്ചെങ്കിലും കരുതിയത് പോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ മൂന്ന് മാസം കൊണ്ട് തന്നെ ആ ബന്ധം അവസാനിച്ചു. പരസ്പര സമ്മതത്തോടെ ആയിരുന്നു ആ വിവാഹമോചനം. 2015 ൽ വീണ്ടും മീഡിയയിൽ ജോലി ചെയ്യുന്ന സമയമാണ് ശാലിനി റിയാസിനെ പരിചയപ്പെടുന്നത്.

'പ്രണയിച്ച് അധികം വൈകാതെ തന്നെ ഞങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചു. അവര് മുസ്ലിം ആയിരുന്നു. അതിനാൽ ഞാനും മുസ്ലീമായി . അവരുമായി ഒന്നിച്ച് ജീവിക്കാൻ ഞാൻ മതം മാറി. ആധാർ കാർഡ് മുതൽ എല്ലാ രേഖകളിലും എന്റെ പേര് വരെ മാറ്റി. ശാലിനി അങ്ങനെ സാറാ മുഹമ്മദ് റിയാസ് ആയി മാറി. ആദ്യമൊക്കെ ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാൽ, മോൾ ജനിക്കുന്നതിന് മുൻപ് ഒരുപാട് പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. നിരവധി തവണ തല്ല് കിട്ടിയിട്ടുണ്ട്. അവൻ നല്ലവൻ തന്നെയാണ്. എന്നാൽ, മദ്യപിച്ച് കഴിഞ്ഞാൽ അവന്റെ ഉള്ളിൽ രണ്ട് മൂന്ന് ആണുങ്ങൾ ഉള്ളത് പോലെ തോന്നും.' ശാലിനി പറയുന്നു.

സ്ത്രീകളെ അടിക്കണം എന്നൊക്കെ അവന്റെ ചിന്തയിൽ ഉണ്ടാകും. അവന് വേണ്ടി ഞാൻ എല്ലാം വേണ്ടെന്ന് വെച്ചിരുന്നു. ഇന്നലെ വരെ ഉണ്ടായിരുന്നവരുമായി ബന്ധം ഇല്ലാതാക്കി. ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ ഒഴിവാക്കി. ഫോൺ നമ്പർ മാറ്റി. എന്റെ അമ്മയുടെ നമ്പറും മാറ്റാൻ അവൻ ആവശ്യപ്പെട്ടു. അതെല്ലാം ചെയ്തു. കണ്ണ് മാത്രം കാണുന്ന വസ്ത്രത്തിലേക്ക് മാറി. സിനിമ കണ്ട് ഉറക്കെ ചിരിച്ചപ്പോൾ എന്റെ കുടുംബത്തിലെ സ്ത്രീകൾ ഇങ്ങനെ ചിരിക്കാറില്ലെന്നു ശകാരിച്ചു. കാലങ്ങളോളം ഞാൻ ചിരിക്കാൻ തന്നെ മറന്നു. വീടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടി.

എന്നോട് പലരും പറഞ്ഞു, എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് സഹിക്കുന്നത്? എന്ന്. എന്നാൽ, ഇതെന്റെ രണ്ടാം വിവാഹമായിരുന്നു. ഇതും ഞാൻ വേണ്ടെന്ന് വച്ചാൽ പലരും പലതും പറയും. ഒരു കുട്ടി ഉണ്ടായാൽ അവൻ മാറുമെന്ന് ഞാൻ കരുതി. എന്നാൽ, ഗർഭിണിയായ സമയത്തും പ്രശ്‌നങ്ങൾ ആയിരുന്നു. പലതവണ മർദ്ദനമേറ്റു. മോളെ ഓർത്ത് ഞാൻ എല്ലാം സഹിച്ചു. റിയ വന്ന ശേഷവും അവൻ മാറിയില്ല. ഒരു ദിവസം മകളുടെയും സ്വന്തം അമ്മയുടെയും മുന്നിൽ വെച്ച് നിർത്താതെ എന്നെ അടിച്ചു. എന്നാൽ, അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. മോളുടെ കരച്ചിൽ കണ്ടതും ഞാൻ അയാളെ തിരിച്ചടിച്ചു. നാല് വർഷം ഞാൻ വാങ്ങിയ അടി, അന്ന് ഞാൻ തിരിച്ച് കൊടുത്തു.

അന്ന് എന്നെയും കുഞ്ഞിനെയും ദുബായിൽ തനിച്ചാക്കി അവൻ രാജ്യം വിട്ടു . 15 ദിവസം കഴിഞ്ഞ് അവനെ തേടി ഞാൻ കുംഭകോണത്തെ വീട്ടിലേക്ക് ചെന്നു. അയാളുടെ അമ്മ മുഖത്തേക്ക് വാതിൽ അടച്ചു എന്നെ അറിയില്ല എന്ന് പറഞ്ഞു. പിന്നീട് പൊലീസിൽ പരാതി നൽകി. ഞാൻ പോരാടി നേടിയ ജീവിതമാണ് എന്റേത്. ബിസിനസ് നടത്തി, എന്റെ ഐഡന്റിറ്റി എല്ലാം വീണ്ടും തിരിച്ച് പിടിച്ചു. സാറാ എന്ന പേരിൽ നിന്നും വീണ്ടും തിരിച്ച് ശാലിനി എന്ന പേരിലേക്ക് വന്നു , ശാലിനി പറയുന്നു.