- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിച്ചത് നിങ്ങൾ കണ്ടോ?; എന്തൊക്കെ അറിയണം ഇവർക്ക്; ഒരാളുടെ ജീവിതം വച്ച് കളിക്കാൻ നാണമില്ലേ?; ഇപ്പൊ..ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; എല്ലാം തുറന്നുപറഞ്ഞ് ദിവ്യ ശ്രീധർ

വിവാഹത്തിന് പിന്നാലെ വേട്ടയാടുന്ന യൂട്യൂബ് ചാനലുകൾക്കും വ്യാജവാർത്താ നിർമ്മാതാക്കൾക്കുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി ദിവ്യ ശ്രീധർ. ദിവ്യയുടെ മുഖത്ത് മുറിവേറ്റ പാടുകളുള്ള ഒരു വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ഭർത്താവ് ക്രിസ് വേണുഗോപാൽ ദിവ്യയെ മർദ്ദിച്ചുവെന്നും ഇരുവരും വേർപിരിയാൻ ഒരുങ്ങുകയാണെന്നും തരത്തിൽ വ്യാപകമായ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിനുള്ള വസ്തുത വെളിപ്പെടുത്തിയാണ് താരം രംഗത്തെത്തിയത്.
തന്റെ മുഖത്ത് കണ്ട മുറിവ് യഥാർത്ഥമല്ലെന്നും അത് വെറുമൊരു മേക്കപ്പ് മാത്രമാണെന്നും ദിവ്യ വ്യക്തമാക്കി. "ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്ന ഒരു വെബ് സീരീസിന് വേണ്ടി ചെയ്ത മേക്കപ്പാണത്. ആ വീഡിയോ എടുത്തിട്ട് മാസങ്ങളായി. ഇപ്പോൾ അത് കുത്തിപ്പൊക്കി ക്രിസ് എന്നെ തല്ലിയതാണെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഞങ്ങളെ ക്രിസ് അടിക്കുന്നത് നിങ്ങൾ കണ്ടോ?" എന്ന് ദിവ്യ രോഷത്തോടെ ചോദിച്ചു.
മറ്റുള്ളവരുടെ സ്വകാര്യ ജീവിതം വിറ്റ് കാശാക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ താരം ആഞ്ഞടിച്ചു. ഒരു കല്യാണം കഴിച്ചു എന്നതിന്റെ പേരിൽ തങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്ന് ദിവ്യ പറയുന്നു. "നാണമില്ലേ നിങ്ങൾക്ക് ഒരാളുടെ ജീവിതം വച്ച് കളിക്കാൻ? രേഖ രതീഷ്, രേണു സുധി, ഞാൻ... ഞങ്ങൾ മാത്രമാണോ നിങ്ങളുടെ ഇരകൾ? അന്യന്റെ ജീവിതത്തിൽ ഒളിഞ്ഞുനോക്കാതെ സ്വന്തം പണി എടുത്തു കൂടെ?" എന്നും താരം ചോദിച്ചു.
ക്രിസുമായുള്ള തന്റെ ദാമ്പത്യ ജീവിതത്തിൽ ഒരു പ്രശ്നവുമില്ലെന്നും മനോഹരമായാണ് മുന്നോട്ട് പോകുന്നതെന്നും ദിവ്യ വ്യക്തമാക്കി. അയൽക്കാർ പോലും ഇത്തരത്തിലുള്ള വ്യാജവാർത്തകൾ കണ്ട് തന്നോട് കാര്യങ്ങൾ ചോദിക്കുന്ന അവസ്ഥയെത്തിയപ്പോഴാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. ഇഷ്ടമുള്ള വീഡിയോകൾ പങ്കുവെക്കാനുള്ള സ്വാതന്ത്ര്യം പോലും സോഷ്യൽ മീഡിയ നിഷേധിക്കുകയാണെന്നും താരം കുറ്റപ്പെടുത്തി.
സീരിയൽ രംഗത്തെ പരിചയം വിവാഹത്തിലേക്ക് എത്തിയ ഈ താരദമ്പതികൾക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ഇപ്പോൾ ആരാധകരിൽ നിന്നും ലഭിക്കുന്നത്. വ്യാജവാർത്തകൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.


