- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് എത്രാമത്തെ ഭർത്താവ് ആണ്..'; ദിയയുടെ കമന്റ് ബോക്സിൽ അതിരുവിട്ട ചോദ്യവുമായി യുവതി; ഡിപി സഹിതം വെളിപ്പെടുത്തി ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി; അത് പൊളിച്ചുവെന്ന് ആരാധകർ

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണ, ഭർത്താവ് അശ്വിനെക്കുറിച്ച് വന്ന മോശം കമന്റിന് ചുട്ട മറുപടി നൽകിയത് ശ്രദ്ധേയമാകുന്നു. അശ്വിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ വന്ന പരിഹാസ കമന്റിന് ശക്തമായ ഭാഷയിൽ പ്രതികരിച്ച ദിയയ്ക്ക് വലിയ പിന്തുണയാണ് സൈബർ ലോകത്ത് ലഭിക്കുന്നത്.
ഒരു യുവതിയുടെ 'ഇത് എത്രാമത്തെ ഭർത്താവാണ്' എന്ന ചോദ്യത്തിന്, 'നിന്റെ ഭർത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാൾ കുറവാണ്' എന്നായിരുന്നു ദിയയുടെ മറുപടി. ഈ കമന്റും അതിനുള്ള ദിയയുടെ പ്രതികരണവും അടങ്ങിയ സ്ക്രീൻഷോട്ട് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കമന്റ് ചെയ്ത യുവതിയുടെ പ്രൊഫൈൽ ചിത്രവും ദിയ ഇതിനൊപ്പം ചേർത്തിരുന്നു.
ദിയയുടെ ഈ ശക്തമായ നിലപാടിനെ നിരവധി പേർ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. "ഇങ്ങനെയാവണം മറുപടി, ഇതാണ് മറുപടി" എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
യുട്യൂബ് ചാനലിലൂടെയും 'ഓ ബൈ ഓസി' എന്ന പേരിൽ നടത്തുന്ന ആഭരണ ബിസിനസിലൂടെയും ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അശ്വിനാണ് ദിയയുടെ ഭർത്താവ്. 2024-ൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. 2025 ജൂലൈ 5-നായിരുന്നു ദിയയ്ക്കും അശ്വിനും ഒരു ആൺകുഞ്ഞ് പിറന്നത്. അന്ന് സന്തോഷം പങ്കുവെച്ചുകൊണ്ട് കൃഷ്ണകുമാർ, മകൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.


