- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡോൺ' സംവിധായകൻ ചന്ദ്ര ബരോട്ട് അന്തരിച്ചു; വിടവാങ്ങിയത് അമിതാഭ് ബച്ചന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയ സിനിമയുടെ സംവിധായകൻ
മുംബൈ: അമിതാഭ് ബച്ചന്‍റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ 'ഡോൺ' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്‍റെ സംവിധായകൻ ചന്ദ്ര ബരോട്ട് (86) അന്തരിച്ചു. ബാന്ദ്രയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കഴിഞ്ഞ ഏഴു വർഷമായി അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നെന്ന് ഭാര്യ ദീപ ബാരോട്ട് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ടാൻസാനിയയിൽ ജനിച്ച് വളർന്ന ചന്ദ്ര ബറോട്ട് പിന്നീട് ഇന്ത്യയിലേക്ക് താമസം മാറുകയായിരുന്നു.1978 മേയ് 12ന് പുറത്തിറങ്ങിയ 'ഡോൺ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അമിതാഭ് ബച്ചന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം കൂടിയാണ് ഡോൺ. ഡോണിൽ അമിതാഭ് ബച്ചൻ ഇരട്ട വേഷത്തിൽ അഭിനയിച്ചു.
സലിം-ജാവേദ് രചിച്ച് നരിമാൻ ഇറാനി നിർമിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് ഡോൺ. സീനത്ത് അമൻ, പ്രാൺ, ഇഫ്തേക്കർ, ഓം ശിവപുരി, സത്യൻ കപ്പു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡോണിന് ശേഷം ചന്ദ്ര ബരോട്ട് ബംഗാളി ചിത്രങ്ങളായ ആശ്രിത (1989), പ്യാർ ഭാര ദിൽ (1991) എന്നിവ സംവിധാനം ചെയ്തു. ഹം ബജ ബജാ ദേംഗേ, അശ്രിത തുടങ്ങിയവയാണ് ചന്ദ്ര ബരോട്ട് സംവിധാനം മറ്റ് ചിത്രങ്ങൾ.