- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മലയാളികളുടെ കൊറിയൻ ലാലേട്ടൻ' ഡോൺ ലീ വിവാഹിതനാകുന്നു
സിയോൾ: മലയാളികൾക്ക് പ്രിയപ്പെട്ട കൊറിയൻ സൂപ്പർതാരം ഡോൺ ലീ എന്നറിയപ്പെടുന്ന മാ ഡോങ്-സിയോക്ക് വിവാഹിതനാകുന്നു. കൊറിയൻ മോഹൻലാൽ എന്നാണ് മലായളികൾ ഡോണ് ലീയെ വിശേഷിപ്പിക്കുന്നത്. മോഡലും ഫിറ്റ്‌നസ് ട്രെയിനറും മാധ്യമ പ്രവർത്തകയുമായ യെ ജുങ്-ഹ്വ ആണ് വധു.
ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. വിവാഹം രജിസ്റ്റർ ചെയ്ത് മൂന്നു വർഷത്തിനു ശേഷമാണ് ഇരുവരും ഔദ്യോഗികമായി വിവാഹം കഴിക്കാനൊരുങ്ങുന്നത്. മേയിൽ വിവാഹമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊറിയയിലെ സിയോളിൽ വെച്ച് മെയ് 26നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക.
2021ലാണ് ഇരുവരും രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യുന്നത്. 2022-ൽ ഒരു അവാർഡ് ഷോയിൽ യെ ജുങ്-ഹ്വയെ ഭാര്യ എന്ന് വിശേഷിപ്പിച്ചതോടെയാണ് ഇരുവരും വിവാഹിതരായെന്ന അഭ്യൂഹം പ്രചരിച്ചത്. മാർവലിന്റെ എറ്റേണൽസിന്റെ ഷൂട്ടിങ്ങിന്റെ ഭാ?ഗമായി തിരക്കിലായതാണ് വിവാഹം നീണ്ടുപോകാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്.
2016 മുതൽ ഡോങ്-സിയോക്കും ജുങ്-ഹ്വയും പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ 17 വയസിന്റെ വ്യത്യാസമുണ്ട്. മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയനാണ് ഡോൺ ലി. കൊറിയൻ മോഹൻലാൽ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗാങ്‌സറ്റർ കോപ്പ് ആൻഡ് ദ് ഡെവിൾ റൗണ്ടപ്പ്, ഔട്ട് ലോസ്, ട്രെയിൻ ടു ബുസാൻ തുടങ്ങിയ സിനിമകൾ സൂപ്പർഹിറ്റാണ്.