കൊച്ചി: ഉമ്മക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസ നേർന്ന് നടൻ ദുൽഖർ സൽമാൻ. ഉമ്മയുടെ ദിനം ആഘോഷിക്കാൻ ഒരുദിവസം മതിയാകില്ലെന്നാണ് ദുൽഖർ കുറിച്ചു. സുൽഫത്തിനൊടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. കുറിപ്പും ചിത്രവും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.

'പിറന്നാൾ ആശംസകൾ. ഉമ്മയുടെ പിറന്നാളോടെയാണ് ഞങ്ങളുടെ വീട്ടിലെ കേക്ക് വീക്ക് ആരംഭിക്കുന്നത്. ഞങ്ങൾ മക്കളും പേരക്കുട്ടികളും വീട്ടിൽ മടങ്ങി എത്തുന്ന ദിവസം കൂടിയാണ്. ഞങ്ങൾ എല്ലാവരും കൂടെയുള്ളതുകൊണ്ട് ഇത് ഉമ്മയുടെ പ്രിയപ്പെട്ട ദിവസമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് - ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.

സ്വന്തം ഹൃദയം നൽകി കൊണ്ട് ഒരു വീട് ഒരുക്കി. ഞങ്ങളുടെ ഇഷ്ടഭക്ഷണം ഒരുക്കികൊണ്ട് ഞങ്ങളെയെല്ലാം വഷളാക്കി. ഉമ്മയുടെ ദിനം ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. എന്നാൽ ഞങ്ങളെ അതിന് അനുവദിക്കുന്ന ഒരെയൊരു ദിനമാണിത്. ഉമ്മക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടിയും ഞങ്ങൾ ഈ അവസരം നഷ്ടപ്പെടുത്താറില്ല. ഉമ്മക്ക് ഒരിക്കൽ കൂടി പിറന്നാൾ ആശംസകൾ' - ദുൽഖർ സൽമാൻ കുറിച്ചു.