- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷാറൂഖ് ഖാന്റെ ഏറ്റവും വലിയ ആരാധകനാണ് ഞാൻ; അദ്ദേഹത്തിന്റെ ട്വീറ്റ് എന്നെ ശരിക്കും ഞെട്ടിച്ചു; തുടക്കത്തിൽ വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല, ഇത് എങ്ങനെ സംഭവിച്ചുവെന്ന്; തനിക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് ദുൽഖർ സൽമാൻ
മുംബൈ: ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് 'കിങ് ഓഫ് കൊത്ത'. വലിയ പ്രമേഷനാണ് സിനിമക്ക് വേണ്ടി നട്കകുന്നത്. ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. സിനിമയുടെതായി പുറത്ത് ഇറങ്ങിയ പാട്ടും ട്രെയിലറുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
'കിങ് ഓഫ് കൊത്ത'ക്കും ദുൽഖറിനും ആശംസയുമായി ഷാറൂഖ് ഖാൻ എത്തിയിരുന്നു. ട്രെയിലർ പുറത്തു വന്നതിന് പിന്നാലെയാണ് എസ്. ആർ.കെ അഭിനന്ദനം അറിയിച്ചത്. ഷാറൂഖിന്റെ വാക്കുകൾ ഞെട്ടിച്ചുവെന്നാണ് ദുൽഖർ പറയുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
' എനിക്ക് തോന്നുന്നു ഇത് ആദ്യമായിട്ടാണെന്ന്. ഷാറൂഖ് ഖാന്റെ ഏറ്റവും വലിയ ആരാധകനാണ് ഞാൻ. അദ്ദേഹത്തിന്റെ ട്വീറ്റ് എന്നെ ശരിക്കും ഞെട്ടിച്ചു. തുടക്കത്തിൽ വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല, ഇത് എങ്ങനെ സംഭവിച്ചുവെന്ന്'- ദുൽഖർ സൽമാൻ പറഞ്ഞു.
ട്രെയിലർ ഞെട്ടിച്ചുവെന്നാണ് എസ്. ആർ.കെ ട്വീറ്റ് ചെയ്തത്. സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും 'കിങ് ഓഫ് കൊത്ത' വലിയ വിജയമാകട്ടെ എന്നും നടൻ കൂട്ടിച്ചേർത്തു.