- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പണത്തിന് വേണ്ടിയല്ല ഞാന്‍ ഈ പറയുന്നത്; പാലാരിവട്ടം ഫ്‌ലാറ്റ് എത്ര പെണ്ണുങ്ങള്‍ക്ക് കൊടുക്കുമെന്നാണ് നിങ്ങള്‍ വാഗ്ദാനം ചെയ്യതത്; എന്നെ പ്രേമിച്ചുക്കൊണ്ടിരുന്ന സമയത്ത് അവിടെ വേറൊരു പെണ്ണ് താമസിച്ചിരുന്നു; നിങ്ങള്‍ വേറെ റിലേഷനിലാണെന്ന് അറിഞ്ഞ് അവരും തെറ്റിപ്പിരിഞ്ഞു': ബാലയ്ക്കെതിരെ വീണ്ടും എലിസബത്ത് രംഗത്ത്
ബാലയ്‌ക്കെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് മുന്‍ ഭാര്യ എലിസബത്ത് ഉദയന്‍. പതിവില്‍ നിന്നും വ്യത്യസ്തമായി കമന്റുകള്‍ക്ക് മറുപടി പറയാതെ ബാല കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു പോസ്റ്റുമായി ബന്ധപ്പെട്ടുള്ള പ്രതികരണമാണ് ഏറ്റവും പുതിയ വീഡിയോയില്‍ എലിസബത്ത് നടത്തുന്നത്. നേരത്തെ കമന്റുകളിലൂടെ മറ്റ് പലരും ആയിരുന്നു ഭീഷണിപ്പെടുത്തിയതെങ്കില്‍ ഇപ്പോള്‍ ആ ആള്‍ തന്നെ നേരിട്ട് ഭീഷണിപ്പെടുത്തലുമായി മുന്നോട്ട് വരികയാണെന്നും എലിസബത്ത് പറയുന്നു.
ബാലയുടെ പേര് എടുത്ത് പറയുന്നില്ലെങ്കില്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് എലിസബത്തിന്റെ പ്രതികരണം. നീ ഇനി മിണ്ടാതിരുന്നില്ലെങ്കില്‍ നിന്റെ പഴയ കാര്യങ്ങളൊക്കെ പറയുമെന്ന ഭീഷണിപ്പെടുത്തല്‍ കൂടെയുള്ള സമയത്തും പിരിഞ്ഞ സമയത്തും നേരിട്ടും അല്ലാതെയും നടത്തിയിട്ടുണ്ടെന്നും എലിസബത്ത് വ്യക്തമാക്കുന്നു. ഭീഷണിപ്പെടുത്തിയാണ് എന്നെ പല അഭിമുഖങ്ങള്‍ക്കും കൊണ്ടുപോയി ഇരുത്തിയത്. ഒരു സമയത്ത് ഞാന്‍ എന്റെ മാതാപിതാക്കളേക്കാള്‍ വിശ്വസിച്ചിരുന്ന ആള്‍ ആയിരുന്നു ഈ മനുഷ്യന്‍. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും ഇയാളോട് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് അയാള്‍ ഇപ്പോള്‍ അങ്ങനെ പറയുന്നതെന്ന് തോന്നുന്നു. സത്യം പറഞ്ഞാല്‍ ഇനിയും നാണംകെടുന്നതില്‍ എനിക്ക് പേടിയില്ല.
റേപ്പ് ചെയ്തു എന്നൊക്കെ ഞാന്‍ മീഡിയയില്‍ വന്ന് പറയുന്നു. എന്നിട്ടും ആര്‍ക്കും ഒരു വിലയില്ല. ഒന്നുമില്ലെങ്കില്‍ മറുവശത്ത് നില്‍ക്കുന്ന ആളെങ്കിലും മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടതല്ലേ. എന്നാല്‍ അവരും അത് ചെയ്യുന്നില്ല. പകരം നിന്നെ നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. നേരത്തെയൊക്കെ ഫേക്ക് പ്രൊഫൈലുകളിലൂടെയായിരുന്നു ഭീഷണിയെങ്കില്‍ ഇപ്പോള്‍ അത് സ്വന്തം ചാനലിലൂടെയാണ്. കുറച്ച് കഴിഞ്ഞാല്‍ ഇത് ഞാനിട്ടതല്ല, വേറെ വല്ലവരും ഇട്ടതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുമായിരിക്കുമെന്നും പറയുന്ന എലിസബത്ത് തുടര്‍ന്ന് ബാല പങ്കുവെച്ച പോസ്റ്റ് വായിക്കുന്നു.
'അഞ്ച് വര്‍ഷം മുന്‍പ് മരിച്ച് പോയ തന്റെ പിതാവിനെ കുറിച്ച് പറയുന്നു, സ്ത്രീയെ നിങ്ങളോട് ലജ്ജ തോന്നുന്നു. ആശുപത്രിയില്‍ നിന്നും എന്റെ ജീവന്‍ രക്ഷിച്ചവരെല്ലാം ഇപ്പോഴും എന്റെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. എന്നാല്‍ പാലാരിവട്ടത്തെ ഫ്‌ലാറ്റിനും എന്റെ പണത്തിനും വേണ്ടി എന്നെ സംരക്ഷിച്ചവര്‍ എനിക്കൊപ്പം ഇല്ല. എന്തായാലും അവരോട് എനിക്ക് നന്ദിയുണ്ട്. ഇപ്പോള്‍ ആര് ആരെയാണ് പീഡിപ്പിക്കുന്നത്. നിങ്ങളെ കുറിച്ചുള്ള പഴയ കാര്യങ്ങളെല്ലാം തുറന്ന് പറയൂ, ഒറ്റ വാക്ക് കൊണ്ട് നിങ്ങളുടെ എല്ലാ നാടകവും നില്‍ക്കും' എന്നായിരുന്നു ബാലയുടെ കുറിപ്പ്.
പണത്തിന് വേണ്ടിയല്ല ഞാന്‍ ഈ പറയുന്നത്. കോടതിയില്‍ കേസുമായി പോകുമ്പോള്‍ അപ്പോള്‍ ഞാന്‍ പറയാം പണത്തിന് വേണ്ടി ആരൊക്കെ ഉണ്ടായിരുന്നുവെന്ന്. പാലാരിവട്ടം ഫ്‌ലാറ്റിന്റെ കാര്യം ഞാന്‍ മറന്നിരിക്കുകയായിരുന്നു. പാലാരിവട്ടം ഫ്‌ലാറ്റ് എത്ര പെണ്ണുങ്ങള്‍ക്ക് കൊടുക്കുമെന്നാണ് നിങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഞാന്‍ പ്രേമിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ അവിടെ വേറൊരു പെണ്ണ് ജീവിച്ചിരുന്നുവെന്ന് ഞാന്‍ പറഞ്ഞിരുന്നു. മറ്റൊരു റിലേഷന്‍ കണ്ടപ്പോള്‍ പുള്ളിക്കാരി അവിടുന്ന് തെറ്റിപ്പിരിഞ്ഞ് പോകുകയും ചെയ്തു.
ആശുപത്രിയിലായിരുന്ന സമയത്ത് അവരുമായി കോണ്‍ടാക്ട് ഉണ്ടായിരുന്നു. 'എലിസബത്തിന്റെ ലിവര്‍ ഞാന്‍ സ്വീകരിക്കില്ല. അങ്ങനെ സ്വീകരിച്ചാല്‍ ഭാര്യയായി എടുക്കുന്നതിന് തുല്യമായിരിക്കും. അവളുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് നിനക്ക് വേണ്ടിയിട്ടാണ്. ആശുപത്രിയില്‍ നിന്ന് ഞാന്‍ ഡിസ്ചാര്‍ജായി വരുമ്പോള്‍ എന്റെ ഫ്‌ലാറ്റ് തുറന്ന് നീ എനിക്ക് വേണ്ടി കാത്തിരിക്കണം' എന്നാണ് അവരോട് പറഞ്ഞത്. ആ സമയത്ത് ആ പെണ്‍കുട്ടി പറഞ്ഞത് 'ഞാന്‍ ഒരു നുണ പറഞ്ഞു. എന്റെ ബ്ലഡ് ഗ്രൂപ്പ് എ പോസ്റ്റീവ് ആണെന്ന് പറഞ്ഞത് ചേട്ടന് എന്നോട് ഇഷ്ടം തോന്നാനായിരുന്നു. യഥാര്‍ത്ഥത്തില്‍ എന്റെ ബ്ലഡ് ഗ്രൂപ്പ് ഒ പോസിറ്റീവ് ആണ്.' എന്നായിരുന്നു.
ആ മോന് ഞാന്‍ ഫ്‌ലാറ്റ് എഴുതിക്കൊടുക്കും എന്നൊക്കെ അവരോട് പറയുമായിരുന്നു. കുട്ടിക്കാലം തൊട്ട് ആ ഫ്‌ലാറ്റില്‍ അല്ലേ അവന്‍ കളിച്ച് വളര്‍ന്നത്. അതുകൊണ്ട് അവന് ഫ്‌ലാറ്റ് കൊടുക്കും എന്നും പറയുമായിരുന്നു. പാലക്കാട് വന്നിരുന്ന വേറൊരു പെണ്ണിനോടും പറയുന്നത് ഞാന്‍ കേട്ടിരുന്നു. 'നീ ഇവിടുത്തെ മുതലാളിച്ചിയല്ലേ. അപ്പോള്‍ നീ വേണ്ടേ ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍. മറ്റുള്ളവരൊക്കെ നിന്നെ മാഡമെന്ന് വിളിക്കണം' എന്നൊക്കെ പറഞ്ഞ് എല്ലാവര്‍ക്കും ഒരു മോഹം കൊടുക്കുന്ന പരിപാടിയുണ്ടായിരുന്നുവെന്നും എലിസബത്ത് പറയുന്നു.
ഈ ഫ്‌ലാറ്റ് കൊടുക്കുമെന്ന് അങ്ങനെ പല ആളുകളോടും പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ഓര്‍മ്മയില്ലെങ്കില്‍ ഞാന്‍ രണ്ട് കേസുകള്‍ എടുത്ത് പറഞ്ഞെന്നേയുള്ളു. എനിക്ക് എല്ലാം നല്ല ഓര്‍മ്മയുണ്ട്. പിന്നെ ആര് ആരെയാണ് റേപ്പ് ചെയ്തതെന്ന് എന്നോടാണോ ചോദിക്കുന്നത്. സംശയം ഉണ്ടെങ്കില്‍ കോടതിയില്‍ പോയി ചോദിക്കണം. ഞാനുമായി ബന്ധപ്പെട്ട സത്യം വെളിപ്പെടുത്തുമെന്നും പറയുന്നുണ്ടല്ലോ. സത്യമല്ലേ അല്ലാതെ നുണയൊന്നും അല്ലാലോ വെളിപ്പെടുത്തുന്നത്. അതില്‍ എനിക്ക് യാതൊരു പേടിയും ഇല്ല.
'ഒറ്റ വാക്ക് കൊണ്ട് നിങ്ങളുടെ എല്ലാ നാടകവും നില്‍ക്കും' എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മിഥുനം സിനിമയിലെ പൊട്ടിക്ക് സ്വാമി എന്ന ഡയലോഗാണ് എനിക്ക് ഓര്‍മ്മ വരുന്നത്. 'ഇനി എന്റെ മാമായെ പറഞ്ഞാല്‍ ഞാനും ചില കാര്യങ്ങള്‍ പറഞ്ഞ് ശരിയാക്കും, ജീവന്‍ നശിപ്പിക്കും. സ്‌നേഹം ഉള്ളതുകൊണ്ടാണ് മാമ മിണ്ടാതിരിക്കുന്നത്. ഞാന്‍ അങ്ങനെയല്ല.' എന്ന ഭീഷണി നേരത്തെ ഒരു അഭിമുഖത്തില്‍ അവര്‍ (കോകില) നടത്തിയിരുന്നു.
ഇത്തരത്തില്‍ നേരിട്ടും അല്ലാതെയുമൊക്കെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞിട്ട് ആര്‍ക്കും ഒരു പ്രശ്‌നം ഇല്ല. ഭീഷണിപ്പെടുത്തലൊക്കെ ഇത്രയും സിംപിള്‍ കാര്യമായി മാറിയോ? എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. ഇത്രകാലം ഫേക്ക് പ്രൊഫൈലുകളില്‍ നിന്നാണ് വരുന്നത് എന്നെങ്കിലും ഉണ്ടായിരുന്നു. ഇത് ഇപ്പോള്‍ സ്വന്തം പ്രൊഫൈലില്‍ നിന്നാണ്. എന്ത് തന്നെയായാലും ഈ വീഡിയോ ഇടുന്നത് ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ല. നിന്നെ ദൈവമാണ് എന്റെ അടുത്ത് എത്തിച്ചതെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു. ശരിക്കും ദൈവം തന്നെയായിരിക്കും കൊണ്ടുവന്നിട്ടുണ്ടാകുക. പക്ഷെ അത് വേറെ കാര്യത്തിനാണെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുവെന്നും എലിസബത്ത് കൂട്ടിച്ചേര്‍ക്കുന്നു.