- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; ഫഹദ് ഫാസിൽ
കൊച്ചി: സിനിമാ ജീവിതത്തിന്റെ പീക്കിലാണ് നടൻ ഫഹദ് ഫാസിൽ. അതേസമയം സിനിമയിലൂടെ ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് നടൻ ഫഹദ് ഫാസിൽ പറഞ്ഞു. ഇതുവരെ അത്തരം ചിത്രങ്ങൾ ചെയ്തിട്ടില്ലെന്നും അഭിനയം നിർത്തുന്നതിന് മുമ്പ് അങ്ങനൊയൊരു സിനിമ ചെയ്യണമെന്നും ഫഹദ് പറഞ്ഞു. എന്നാൽ തന്റെ ജീവിതം മാറ്റിമറിച്ച ചിത്രമുണ്ടെന്ന് ഫഹദ് കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
'ഇറ്റാലിയൻ ചിത്രമായ സിനിമാ പാരഡൈസോ ആണ് എന്നെ ആഴത്തിൽ സ്വാധീനിച്ച ചിത്രം. ആ ചിത്രം എന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് പറയാം. അതുപോലെ എന്റെ സിനിമകൾ ജനങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത്തരത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. അടുത്തെന്നും അങ്ങനെയൊരു ചിത്രം ഞാൻ ചെയ്തിട്ടില്ല. അതുപോലെ ആരും എന്റെ സിനിമകൾ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. സിനിമ കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു'- ഫഹദ് പറഞ്ഞു.
മികച്ച സ്വീകാര്യത നേടി ഫഹദ് ഫാസിൽ ചിത്രം ആവേശം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രംഗൻ എന്ന ഗുണ്ടനേതാവിനെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. ഫഹദിനൊപ്പം മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുഷ്പ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ഫഹദ് ഫാസിൽ ചിത്രം.