- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായി, വളരെയധികം ഭയപ്പെട്ടിരുന്നു'; മദ്രസയിൽ വെച്ച് ഇൻസൾട്ട് ചെയ്തു; സംസ്കാരം ഇല്ലാത്തവരാണ് മതം പഠിപ്പിക്കുന്നത്'; തുറന്ന് പറഞ്ഞ് ഫറ ഷിബില
കൊച്ചി: കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഒരു യൂട്യൂബ് അഭിമുഖത്തിൽ തുറന്നുപറഞ്ഞ് നടി ഫറ ഷിബില. നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഫറ. മതം പഠിപ്പിക്കുന്നവർക്ക് അടിസ്ഥാനപരമായ സംസ്കാരം പോലുമില്ലെന്ന് മദ്രസയിൽ പഠിക്കുമ്പോൾ തോന്നിയിട്ടുണ്ടെന്നും ഫറ പറഞ്ഞു.
താൻ നാലാം ക്ലാസിലോ അഞ്ചാം ക്ലാസിലോ പഠിക്കുമ്പോഴാണ് പീഡനം നടന്നതെന്നും, ഏറ്റവും അടുത്ത കുടുംബാംഗമായിരുന്നു ഇത് ചെയ്തതെന്നും നടി വെളിപ്പെടുത്തി. ആ പ്രായത്തിൽ സംഭവം എന്താണെന്ന് മനസ്സിലാക്കാനോ ആരോട് പറയണമെന്നോ അറിയില്ലായിരുന്നു. തനിക്ക് അൺകംഫർട്ടബിളായി തോന്നുന്നുണ്ടെന്നും സ്വയം സംരക്ഷിക്കണമെന്നും മാത്രമേ അറിയുമായിരുന്നുള്ളൂ. തന്റെ വയസ്സിലുള്ള എൺപത് ശതമാനം സ്ത്രീകളും ഒരിക്കലെങ്കിലും ഇത്തരം പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും ഫറ പറഞ്ഞു.
താൻ വളരെയധികം ഭയപ്പെട്ടിരുന്നു. ആളുകളുടെ മുന്നിൽ സന്തോഷത്തോടെ ഇരിക്കാൻ തനിക്കറിയാം. തന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ. എന്നാൽ ഈ കാര്യത്തിൽ ന്യായീകരണങ്ങളുമായി വന്നാൽ പോലും ജീവിതത്തിൽ ഒരിക്കലും ക്ഷമിക്കില്ലെന്ന് നടി ഉറപ്പിച്ചു പറഞ്ഞു. കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണം. ഒരു പ്രത്യേക പ്രായം വരെ അവർക്കൊപ്പം നിൽക്കുക.
താൻ പോയിരുന്ന സ്ഥലം വളരെ ടോക്സിക്കായി അനുഭവപ്പെട്ടു. മുമ്പ് തട്ടമിട്ടതിൻ്റെ പേരിൽ ഒരു ഉസ്താദ് ആളുകളുടെ മുന്നിൽ വെച്ച് അപമാനിച്ച സംഭവവും നടി പങ്കുവെച്ചു. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ബോയ് കട്ടാക്കി. മദ്രസയിൽ പോകുമ്പോൾ മാത്രമാണ് അന്ന് തട്ടമൊക്കെ ഇടുക. ഞാൻ സ്‌കൂളിൽ പോകാൻ നിൽക്കുമ്പോൾ ഉസ്താദ് അത് കണ്ടു. മദ്രസയിൽ ചെന്നപ്പോൾ ആൾക്കാരുടെ മുന്നിൽ നിന്ന് തട്ടം ഊരി ഇൻസൾട്ട് ചെയ്തതെന്നും അന്ന് അതൊക്കെ നോർമലൈസ്ഡായിരുന്നെന്നും ഫറ പറഞ്ഞു.




