കൊച്ചി: ആര്യ- സിബിൻ വിവാഹ നിശ്ചയം വളരെ ഗംഭീരമായിട്ടാണ് നടന്നത്. ഇരുവരും ഒരുമിക്കാൻ പോകുന്നുവെന്ന വാർത്ത ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനു പിന്നാലെ, ഇതേക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ അറിയാനുള്ള വലിയ ആവേശത്തിലാണ് പ്രേക്ഷകരിൽ പലരും. വിവാഹം ഈ ചിങ്ങത്തിൽ ഉണ്ടാകുമെന്നും തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ആര്യ അടുത്തിടെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ഇരുവരുടെയും ഉറ്റ സുഹൃത്തായ ഫറ ഷിബില ഇതേക്കുറിച്ച് നടത്തിയ പ്രതികരണവും ശ്രദ്ധ നേടുകയാണ്. ആര്യയുമായും സിബിനുമായും വളരെ അധികം ആത്മബന്ധം പുലർത്തിയിരുന്ന സുഹൃത്താണ് നടിയും അവതാരകയും മോഡലുമൊക്കെയായ ഫറ ഷിബില.ഇപ്പോൾ ഇവർക്കിടയിൽ വിള്ളൽ ഉണ്ടാകുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

ആര്യ-സിബിൻ വിവാഹത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നോ, അതോ എല്ലാവരേയും പോലെ ആ വിവാഹ വാർത്ത പുറത്ത് വന്നപ്പോൾ എല്ലാവരേയും പോലെ ഷിബിലയും ഞെട്ടിയോ എന്നായിരുന്നു ചോദ്യം. 'നോ കമന്റ്സ്' എന്നായിരുന്നു ഇതിന് താരം നൽകിയ മറുപടി.

വിവാഹത്തിന് മുമ്പ് ആര്യയ്ക്ക് ബ്രൈഡൽ ഷവർ പോലെ എന്തെങ്കിലും കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നായിരുന്നു അടുത്ത ചോദ്യം. നിർഭാഗ്യവശാൽ, ഞാൻ ആ വിവാഹത്തിൽ പങ്കെടുക്കുന്നില്ലെന്നായിരുന്നു അതിന് ഫറ ഷിബില നൽകിയ മറുപടി. ആര്യയുടെ വിവാഹനിശ്ചയത്തിലും താരം പങ്കെടുത്തിരുന്നില്ല. ഇവരുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.