- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്കാലത്തേയും മികച്ച ഹിറ്റായ ട്വിന്‍ പീക്കിന്റെ സംവിധായകന്; നാല് തവണ ഓസ്കാര്‍ നോമിനേഷനില്‍ ഇടം നേടിയ വ്യക്തി; പ്രശസ്ത അമേരിക്കന്‍ ചലച്ചിത്രകാരന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു
വാഷിങ്ടണ്‍: പ്രശസ്ത അമേരിക്കന്‍ ചലച്ചിത്രകാരന്‍ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു. മരണ വിവരം കുടുംബം അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അദ്ദേഹത്തിന് എംഫിസീമിയ കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ പുകവലി മൂലമുണ്ടാവുന്ന ശ്വാസകോശ രോഗമാണ് എംഫിസീമിയ.
ബ്ലൂ വെല്‍വെറ്റ്, ഡ്യൂണ്‍, ദ് എലഫന്റ് മാന്‍, മുള്‍ഹോളണ്ട് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഡേവിഡ് ലിഞ്ച്. അദ്ദേഹം സംവിധാനം ചെയ്ത ടിവി സീരിസായ ട്വിന്‍ പീക്ക് എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു. നാല് തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുള്ള ഡേവിഡ് ലിഞ്ചിന് 2019 ല്‍ അക്കാദമി പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
Next Story