- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ചടങ്ങിൽ പരസ്പരം ജേഴ്‌സികൾ കൈമാറ്റം ചെയ്തതോടെ തുടങ്ങിയ പരിചയം; സാമന്തയ്ക്ക് വിവാഹാശംസകൾ നേർന്ന് ആ ഫുട്ബോൾ താരം..; ഞെട്ടൽ മാറാതെ ആരാധകർ
നടി സാമന്ത റൂത്ത് പ്രഭുവിനും സംവിധായകൻ രാജ് നിദിമൊരുവിനും വിവാഹാശംസകൾ നേർന്ന് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം. സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിവാഹ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തുകൊണ്ടാണ് ബെക്കാം ദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്. ബെക്കാമിന്റെ ആശംസക്ക് മറുപടിയായി സാമന്ത നന്ദിയും അറിയിച്ചു.
കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിലുള്ള ലിംഗഭൈരവി ക്ഷേത്രത്തിൽ വെച്ചായിരുന്നു അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകൾ. ആന്ധ്രാപ്രദേശ് സ്വദേശിയായ രാജ് നിദിമൊരു 'ഫാമിലി മാൻ' അടക്കമുള്ള ശ്രദ്ധേയമായ സീരീസുകളുടെയും ചിത്രങ്ങളുടെയും സംവിധായകനാണ്.
വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിലെത്തിയ ഡേവിഡ് ബെക്കാം ഒരു ചടങ്ങിനിടെ സാമന്തയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സമയത്ത് ഇരുവരും പരസ്പരം ജേഴ്‌സികൾ കൈമാറ്റം ചെയ്യുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.




