ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ദാരുണമായ ഭീകരാക്രമണത്തിന് പിന്നാലെ, താന്‍ നേരത്തെ അവിടെയെത്തിയ അനുഭവം പങ്കുവെച്ച് പ്രശസ്ത ഗായകന്‍ ജി. വേണുഗോപാല്‍. വെറും മൂന്ന് ദിവസം മുന്‍പ് തന്നെ മൂന്ന് പേര്‍ ചേര്‍ന്ന് പഹല്‍ഗാമില്‍ ട്രക്കിംഗിന് പോയതായും, ആ ഓര്‍മ്മ ഇപ്പോഴും ഉള്ളകത്ത് ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

''ഇത് മനുഷ്യത്വത്തിന് എതിരായ ക്രൂരതയാണ്. നമ്മളെ ആകമാനം തളര്ത്തുന്ന അനുഭവം,'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, യാത്രയ്ക്കിടയില്‍ പഹല്‍ഗാമിലെ സാധാരണ ജനങ്ങളില്‍ നിന്നുള്ള സ്വീകരണം മനസ്സില്‍ വലിയ സ്നേഹവും ആദരവും ജനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ''ആ മനോഹരമായ അനുഭവം പിന്നീട് വിശദമായി പങ്കുവെക്കും,'' എന്നും അദ്ദേഹം കുറിച്ചു.

ജി. വേണുഗോപാലിന്റെ പോസ്റ്റ്

ദൈവമേ ..... ABC valleys എന്ന് വിളിപ്പേരുള്ള പെഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ ഞങ്ങള്‍, ഞാന്‍, രശ്മി, സുധീഷ്, സന്ധ്യ, എന്നിവര്‍ വെറും മൂന്ന് ദിവസങ്ങള്‍ മുന്‍പ് ട്രെക് ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം! ഞങ്ങള്‍ക്ക് Aru Valley യില്‍ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹല്‍ഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം.

സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാഷ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നല്‍കിയ പ്രദേശങ്ങളിലൊന്നാണ് കശ്മീര്‍. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും . എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാന്‍ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും! വിഗ്