- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷാരൂഖ് ചിത്രങ്ങൾ പരാജയപ്പെടാൻ ഞാൻ ആഗ്രഹിച്ചിരുന്നു; സിനിമാ ഉപേക്ഷിച്ച് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങാൻ തോന്നി: വെളിപ്പെടുത്തി ഭാര്യ ഗൗരി ഖാൻ
മുംബൈ: ഇന്ന് ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ പ്രൊഡ്യൂസറുടെ റോളിലാണ് ഗൗരി ഖാൻ. ഇന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട ദമ്പതികളാണ് ഇവർ. പ്രണയ വിവാഹിതരായ ശേഷം പ്രതിസന്ധികളെ തരണം ചെയ്തു ജീവിതത്തിൽ വിജയിച്ചവർ. എന്നാൽ, ഇപ്പോൾ ഗൗരി ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ്. ഷാരൂഖ് ചിത്രങ്ങൾ പരാജയപ്പെടാൻ താൻ ആഗ്രഹിച്ചിരുന്നതായാണ് ഭാര്യ ഗൗരി ഖാൻ വെളിപ്പെടുത്തുന്നത്.
ആദ്യകാലത്ത് സിനിമാ ഉപേക്ഷിച്ച് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഇന്ന് ഭർത്താവിന്റെ വിജയത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ഗൗരി പറഞ്ഞു. തുടക്കകാലത്ത് ഷാറൂഖ് ചിത്രങ്ങൾ പരാജയപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
കാരണം ബോംബെ എനിക്ക് ഇഷ്ടമായിരുന്നില്ല. അദ്ദേഹം എപ്പോഴാണ് ഒരു താരമായതെന്ന് പോലും എനിക്ക് അറിയില്ല. ആദ്യം ഇവിടെ വന്നതും പിന്നീട് സിനിമകൾ ഹിറ്റായതും എന്നെ ശരിക്കും ഞെട്ടിച്ചു. കാരണം അത് എളുപ്പമായിരുന്നില്ല എന്നാണ് ഗൗരി പറഞ്ഞത്.
യഥാർഥത്തിൽ ഞാൻ അദ്ദേഹത്തിന്റെ സിനിമ വിജയിക്കാൻ ആഗ്രഹിച്ചിരുന്നില്ല. പരാജയപ്പെട്ടാൽ എനിക്ക് ഡൽഹിയിലേക്ക് തിരികെ പോകാമെന്ന് വിചാരിച്ചു. കാരണം വളരെ ചെറുപ്പമാണ്, 21-ാം വയസിലാണ് വിവാഹിതയായത്. സിനിമ, എങ്ങനെ, എന്താണ് സംഭവിക്കുന്നത് എന്നൊക്കെ എന്നെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു. അതിനാൽ ഷാരൂഖിന്റെ സിനിമകൾ ഫ്ലോപ്പ് ആകണമെന്ന് ചിന്തിച്ചു എന്നാണ് ഗൗരി വ്യക്തമാക്കിയത്.