- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരുമിച്ച് പോകാനാകില്ലെങ്കിൽ പിരിയുന്നതിൽ തെറ്റില്ല, സമയം കളയുന്നതിൽ കാര്യമില്ല'; ഡിവോഴ്സിന്റെ കാരണം വീട്ടുകാര്ക്ക് ഇപ്പോഴും അറിയില്ല; വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് ഗൗതമി നായർ

കൊച്ചി: ജീവിതയാത്രയിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടാൽ ആ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് നടി ഗൗതമി നായർ. സന്തോഷമില്ലാത്ത ബന്ധത്തിൽ തുടരുന്നത് അർത്ഥശൂന്യമാണെന്നും താരം പറഞ്ഞു. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗൗതമി നിലപാട് വ്യക്തമാക്കിയത്.
പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് കൂടെക്കൂടെയെന്ന് അച്ഛനും അമ്മയും ചോദിച്ചിരുന്നു. എന്നാൽ ആ ബന്ധത്തിൽ സന്തോഷം കണ്ടെത്താൻ രണ്ടുപേർക്കും സാധിച്ചില്ല. തന്റെ മാതാപിതാക്കൾക്ക് പോലും തങ്ങൾക്കിടയിലെ യഥാർത്ഥ പ്രശ്നം എന്താണെന്ന് ഇപ്പോഴും അറിയില്ലെന്ന് താരം വെളിപ്പെടുത്തി. "രണ്ടുപേരും പരമാവധി ശ്രമിച്ചിട്ടും സന്തോഷം കണ്ടെത്താനായില്ലെങ്കിൽ പിന്നെ സമയം കളയുന്നതിൽ കാര്യമില്ല. ജീവിതം പങ്കിടാൻ മറ്റൊരാളെ കണ്ടെത്തുന്നതിൽ തെറ്റൊന്നുമില്ല" - ഗൗതമി പറഞ്ഞു.
വലിയ പിണക്കങ്ങളോ പ്രശ്നങ്ങളോ കൊണ്ടല്ല തങ്ങൾ വേർപിരിഞ്ഞതെന്ന് താരം വ്യക്തമാക്കി. ജീവിതത്തെക്കുറിച്ച് ഇരുവരുടേയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരുന്നു. ചെറുപ്പത്തിൽ തന്നെ വിവാഹിതരായതിനാൽ ഇനിയുള്ള കാലം സുഹൃത്തുക്കളായി തുടരാമെന്ന് പരസ്പര സമ്മതത്തോടെ തീരുമാനിക്കുകയായിരുന്നു. തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും ഗൗതമി കൂട്ടിചേർത്തു.
2012-ൽ 'സെക്കൻഡ് ഷോ' എന്ന ചിത്രത്തിലൂടെയാണ് ഗൗതമി സിനിമാലോകത്തെത്തിയത്. 2017-ലായിരുന്നു ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹം. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. ഗൗതമി അഭിനയിച്ച 'കാക്കി സർക്കസ്' എന്ന വെബ് സീരീസ് ഏപ്രിൽ 10 മുതൽ സീ ഫൈവിൽ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.


