- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മളെ ചൂഷണം ചെയ്യാതെ, നല്ലൊരു മാറ്റം വരണം, അത് ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതി'; പ്രതീക്ഷിച്ച രീതിയിലുള്ള ഡെവലപ്‌മെന്റ് ഉണ്ടായിട്ടില്ല; ബിജെപി വിജയത്തിൽ പ്രതികരിച്ച് ഗോകുൽ സുരേഷ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രധാന ഹൈലൈറ്റായി മാറിയ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയത്തിൽ പ്രതികരിച്ച് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. ഏത് പാർട്ടി അധികാരത്തിൽ വന്നാലും നാടിന് നല്ല മാറ്റവും വികസനവുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുകൾ നേടിയാണ് ബിജെപി ഭരണം പിടിച്ചത്.
രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലെന്ന് പറഞ്ഞ ഗോകുൽ, നാട് നല്ല രീതിയിൽ വികസിച്ചാൽ മതിയായിരുന്നു എന്ന അഭിപ്രായം പങ്കുവെച്ചു. "എനിക്ക് തന്നെ ഇപ്പോൾ 32 വയസായി. ജനിക്കുന്ന കാലംതൊട്ട് ഇതുവരെയും നമ്മൾ പ്രതീക്ഷിച്ച രീതിയിലുള്ള ഡെവലപ്‌മെന്റ് ഉണ്ടായിട്ടില്ല. ചിലതൊക്കെ സംഭവിച്ചിട്ടുണ്ട്. ഈ കാലത്ത് എക്സ്പെക്ട് ചെയ്യുന്ന കാര്യങ്ങൾ സംഭവിച്ചിട്ടില്ല. അതൊക്കെ സംഭവിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. അതേത് വഴിയെങ്കിലും, ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു. അധികം നമ്മളെ ചൂഷണം ചെയ്യാതെ. നല്ലൊരു മാറ്റം വരണം," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
സമീപകാല തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയം വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ ആദ്യമായി ഒരു ബിജെപി മേയർ ആരാകുമെന്നറിയാനുള്ള ആകാംഷയിലാണ് ഇപ്പോൾ ജനങ്ങൾ.




