- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോളം ടീം വീണ്ടുമൊന്നിക്കുന്നു; ഒരുങ്ങുന്നത് വാംപയർ ആക്ഷൻ ചിത്രം; 'ഹാഫ്' ന്റെ പ്രഖ്യാപനവുമായി സംവിധായകൻ
കൊച്ചി: 'ഗോളം' എന്ന ഒറ്റ ചിത്രത്തിലൂടെ ജനപ്രീതി നേടിയ സംവിധായകനാണ് സംജാദ്. ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിൽ രഞ്ജിത്ത് സജീവിനൊപ്പം ദിലീഷ് പോത്തനും സണ്ണി വെയ്നുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം ഒടിടിയിൽ പ്രദർശനത്തിനെത്തിയ ശേഷവും പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സംജാദ്. ഹാഫ് എന്നാണ് ചിത്രത്തിന്റെ പേര്.
കഥാപാത്രങ്ങളൊന്നുമില്ലാതെ നിഗൂഢതയുണര്‍ത്തുന്ന ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അസ്തമയ സൂര്യനും ഒരു കാറും ചോരപ്പാടുകളുമൊക്കെ ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍. ചിത്രം വാമ്പയര്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ഒന്നായിരിക്കുമെന്ന് സംവിധായകന്‍ അറിയിക്കുന്നു. ഗോളം ടീം തന്നെയാണ് വീണ്ടും ഒന്നിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും വീഡിയോയും സംവിധായകൻ പുറത്തുവിട്ടിട്ടുണ്ട്.
സംജാദിനൊപ്പം പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥ. ഗോളത്തിനു തിരക്കഥ നിർവഹിച്ചതും ഇവർ ഒരുമിച്ചാണ്. ‘ദ ക്രോണിക്കിൾസ് ഓഫ് 2 ഹാഫ് ബ്ലഡ് വാംപയേഴ്സ്’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും സജീവും ചേർന്നാകും നിർമാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും എന്നാൽ ചിത്രത്തിലെ താരനിരയെക്കുറിചുള്ളാ ഔദ്യോഗിക വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.