കൊച്ചി: വ്യക്തി ജീവിതത്തിന്റെ പേരില്‍ വളരെ അധികം വിമര്‍ശനങ്ങള്‍ നേരിടുന്ന വ്യക്തിയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. പലപ്പോഴും സോഷ്യല്‍ മീഡിയ പേജുകളിലൂടെ കടുത്ത സൈബര്‍ അധിക്ഷേപം താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഗോപി സുന്ദര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

കഴിഞ്ഞ ദിവസം സുഹൃത്ത് മയോനിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചതിനു പിന്നാലെ വിമര്‍ശനം കടുത്തിരുന്നു. ഇപ്പോള്‍ തന്റെ വിമര്‍ശകര്‍ക്ക് നേരെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. താന്‍ മറ്റുള്ളവരെപ്പോലെ യഥാര്‍ത്ഥ സ്വഭാവം മറച്ചുപിടിച്ച് സന്തോഷം അഭിനയിച്ചല്ല ജീവിക്കുന്നതെന്നും ധൈര്യമുണ്ടെങ്കില്‍ തന്നെപ്പോലെ ജീവിക്കാനുമാണ് താരം പറഞ്ഞത്.

'നാണംകെട്ടവന്‍' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ താന്‍ അഭിനയിക്കുന്നില്ല. 'ധൈര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ,' എന്നും ഗോപി സുന്ദര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ആകെ ഒരു ജീവിതമേ ഉള്ളൂവെന്നും അതു പൂര്‍ണമായി ജീവിക്കണമെന്നും ഗോപി സുന്ദര്‍ പറയുന്നു.

'ആളുകള്‍ തങ്ങളുടെ യഥാര്‍ഥ സ്വഭാവം മറച്ചുപിടിച്ചും അടക്കിപ്പിടിച്ചും മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ അഭിനയിക്കുന്നു. പക്ഷേ, ഞാന്‍ അങ്ങനെ അഭിനയിക്കുന്നില്ല. ഞാന്‍ ഞാനായിട്ടാണ് ജീവിക്കുന്നത്. 'നാണംകെട്ടവന്‍' എന്ന് ആളുകള്‍ വിളിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു. ആദത്തിന്റെയും ഹവ്വയുടെയും കഥയില്‍ അവരുടെ അനുസരണക്കേടാണ് നാണക്കേടിലേക്കും ഒളിച്ചോട്ടത്തിലേക്കും നയിച്ചത്. സത്യത്തില്‍ അവര്‍ ആധികാരികമായി ജീവിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ്. ബൈബിള്‍ പറയുന്നതുപോലെ, 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' (യോഹന്നാന്‍ 8:32). വെറും നാട്യത്തേക്കാള്‍ ദൈവം വിലമതിക്കുന്നത് സത്യവും സത്യസന്ധതയുമാണ്. ധൈര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ. നമുക്ക് ആകെ ഒരു ജീവിതമേ ഉള്ളൂ. അതു പൂര്‍ണമായി ജീവിക്കൂ. മറ്റുള്ളവരെ അവരുടെ ജീവതം ജീവിക്കാന്‍ അനുവദിക്കൂ. എപ്പോഴും സമ്മതത്തെ മാനിക്കുക. സന്തോഷത്തോടെയിരിക്കൂ, യഥാര്‍ഥമായിരിക്കൂ. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.'- ഗോപി സുന്ദര്‍ കുറിച്ചു.

മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല, ഒരുമിച്ചുള്ള ചിത്രങ്ങള്‍ പല ആവര്‍ത്തി പങ്കുവയ്ക്കുകയുമുണ്ടായി. സ്വിറ്റ്‌സര്‍ലന്‍ഡ് യാത്രയ്ക്കിടെ മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് വിമര്‍ശനങ്ങള്‍ തല പൊക്കിയത്. ഇതോടെ പരോക്ഷ പ്രതികരണവുമായി ഗോപി തന്നെ രംഗത്തെത്തുകയും ചെയ്തു.

പതിവായി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദര്‍. തന്റെ പ്രണയബന്ധങ്ങളുടെയും വേര്‍പിരിയലുകളുടെയും പേരിലാണ് വിമര്‍ശിക്കപ്പെടുന്നത്. അഭയ ഹിരണ്‍മയിയും അമൃത സുരേഷും തമ്മിലുള്ള ബന്ധം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് മയോനിയുമായി പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ഗോപി ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുമുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ പോസ്റ്റ് ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. മയോനിക്കൊപ്പമുള്ള ചിത്രത്തിന് 'വാടാ വാടാ' എന്ന അടിക്കുറിപ്പ് ചേര്‍ത്തായിരുന്നു താരത്തിന്റെ പോസ്റ്റ്. ഗോപി സുന്ദര്‍ ഒറ്റയ്ക്കുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും വിമര്‍ശകര്‍ വെറുതെ വിടാറില്ല. പലപ്പോഴും അത്തരം കമന്റുകള്‍ക്ക് തക്ക മറുപടിയും ഗോപി സുന്ദര്‍ നല്‍കാറുണ്ട്.

നിരവധി പേരാണ് പോസ്റ്റിന് അഭിനന്ദിച്ചും വിമര്‍ശിച്ചും കമന്റുമായി എത്തിയത്.

ചില കമന്റുകള്‍ ഇങ്ങനെ-'ഗോപി,ഇതേ കാര്യം ഞാന്‍ ഇന്നലെ ചിന്തിച്ചു. നിങ്ങള്‍ക്ക് വേണമെങ്കില്‍ എല്ലാം രഹസ്യം ആക്കി വയ്ക്കാം, പക്ഷേ അങ്ങനെ അല്ല എല്ലാ വിമര്‍ശനങ്ങളും നേരിട്ട് നിങ്ങള്‍ നിങ്ങളായി തന്നെ സമൂഹത്തിന്റെ മുന്നില്‍ ജീവിക്കുന്നു. ഞാന്‍ ഇങ്ങനെ ആണ് ഭായി എന്നുള്ള attitude ല്‍. ഞാനും നിങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. ഇന്നലെ ഞാന്‍ നിങ്ങള്‍ക്ക് ദുരന്തം എന്നാണ് കമന്റ് ഇട്ടത് . ഗോപി ഞാന്‍ നിങ്ങളുടെ ആത്മധൈര്യത്തെ പ്രശംസിക്കുന്നു.നിങ്ങളുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ ആണ്. അതുകൊണ്ട് ആണല്ലോ എന്നെ പോലുള്ള വിമര്‍ശകര്‍ കല്ലെറിയാന്‍ വരുന്നത്. നിങ്ങളെ ഞാന്‍ മനസ്സിലാക്കി. സന്തോഷമായി ജീവിക്കുക. ആശംസകള്‍'.

'ഇത് നിങ്ങളുടെ ജീവിതമാണ് നിങ്ങള്‍ക്ക് എങ്ങനെ വേണേല്‍ ജീവിക്കാം അതു നിങ്ങളുടെ മാത്രം സ്വാതന്ത്ര്യമാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ കടന്നു കയറി കുറ്റവും കുറവും കണ്ടുപിടിക്കല്‍ പരിഷ്‌ക്യത സമൂഹത്തിനു യോജിച്ചതല്ല..ആദ്യം അവനവന്റെ കാര്യവും സ്വന്തം കുടുബത്തിന്റെ കാര്യവും നോക്ക്..മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ എന്താ ഉത്സാഹം മലയാളികളില്‍ മാത്രമേ ഇത്തരമൊരു മോശം മനോസ്ഥിതി ഞാന്‍ കണ്ടിട്ടുള്ളു', മറ്റൊരാള്‍ കമന്റില്‍ പറഞ്ഞു.

ഇതു നിങ്ങളുടെ ജീവിതമാണ് നിങ്ങള്‍ക്ക് എങ്ങനെ വേണേല്‍ ജീവിക്കാം അതു നിങ്ങളുടെ മാത്രം സ്വാതന്ത്ര്യമാണ്..മറ്റുള്ളവരുടെ ജീവിതത്തില്‍ കടന്നു കയറി കുറ്റവും കുറവും കണ്ടുപിടിക്കല്‍ പരിഷ്‌ക്യത സമൂഹത്തിനു യോജിച്ചതല്ല..ആദ്യം അവനവന്റെ കാര്യവും സ്വന്തം കുടുബത്തിന്റെ കാര്യവും നോക്ക്..മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ എന്താ ഉത്സാഹം മലയാളികളില്‍ മാത്രമേ ഇത്തരമൊരു bad mentality ഞാന്‍ കണ്ടിട്ടുള്ളു..

സംഭവം ഇതൊന്നുമല്ല. ഭാവിയില്‍ ഒരു Me too വരാതിരിക്കാന്‍ അണ്ണന്‍ ഒരു മുഴം നേരത്തെ എറിയുന്നതാണ്. ശരിക്കും ഇത് തൊഴില്‍ ചൂഷണമെന്ന് പറയാം.

യുവ ' ഗായിക 'മാര്‍ക്ക് മാത്രമല്ലേ പുള്ളി അവസരം നല്‍കുന്നുള്ളൂ?

ഇവിടെ ആണുങ്ങള്‍ പാട്ടുകാരില്ലേ? ഈ ഫോട്ടോയൊക്കെ പ്രസിദ്ധീകരിക്കുമ്പോള്‍ ഉഭയസമ്മതപ്രകാരം എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അണ്ണന്‍ ലോകത്തിന് എറിഞ്ഞു കൊടുക്കുന്നത്.

എന്തായാലും നന്നായി വരട്ടെ.

അതുതന്നെയല്ലേ അയാളും പറഞ്ഞത്? നിങ്ങള്‍ അങ്ങനെ ജീവിക്കാത്തത് അങ്ങനെ ജീവിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, മറിച്ച് ഭാര്യയെയും മക്കളെയും പേടിച്ചിട്ടാണ്.

ഒന്നിനെ പോറ്റാനുള്ള പെടാപാട് ഓര്‍ക്കുമ്പോള്‍....വേറൊന്നു വേണ്ടേ.. ഇങ്ങനെ പോകുന്നു കമന്റുകള്‍.