മിഴ് ഇൻഡസ്ട്രയിലെ പ്രമുഖ സം​ഗീത സംവിധായകൻ ജി.വി. പ്രകാശുമായി തനിക്ക് ബന്ധമുണ്ടെന്ന ഗോസിപ്പ് വാർത്തകളിൽ ശക്തമായ മറുപടിയുമായി നടി ദിവ്യഭാരതി. തനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളിലേക്കാണ് വലിച്ചിഴയ്ക്കപ്പെടുന്നുവെന്ന് അവർ പറഞ്ഞു. ഇത്തരം ആരാപണങ്ങളിലൂടെ തന്റെ പ്രശസ്തിക്ക് മങ്ങലേൽക്കാൻ അനുവദിക്കില്ലെന്നും ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ദിവ്യഭാരതി പറഞ്ഞു. ജി.വി. പ്രകാശിന്റെ വിവാഹമോചനത്തിന് കാരണം ദിവ്യയാണെന്നും നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവർ മറുപടിയുമായെത്തിയത്.

നടിയുടെ വാക്കുകൾ...

"അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് എന്റെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാന്‍ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്. ഗോസിപ്പിന്റെ അടിസ്ഥാനത്തില്‍ എന്നെ നിര്‍വചിക്കരുത്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനു പകരം നല്ല ഒരു ലോകം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. എന്റെ അതിർവരമ്പുകളെ മാനിക്കൂ. ഈ വിഷയത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിത്. നന്ദി". ദിവ്യഭാരതി പറഞ്ഞു.