- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേർപിരിഞ്ഞെന്ന് കരുതി എനിക്ക് ഇങ്ങനെ നടന്നൂടെ; അതൊന്നും നമ്മുടെ കയ്യിലുള്ള കാര്യങ്ങളല്ല; മോഡേൺ ഫോട്ടോഷൂട്ട് വിമർശനത്തിന് മറുപടിയുമായി ഗൗരി കൃഷ്ണൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ഗൗരി കൃഷ്ണൻ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും മനസ് തുറക്കുന്നു. 'പൗർണമി തിങ്കൾ' എന്ന ഹിറ്റ് സീരിയലിലൂടെ ശ്രദ്ധേയയായ താരം, ആ സീരിയലിന്റെ സംവിധായകനായ മനോജുമായുള്ള വിവാഹമോചന വാർത്തകൾ അടുത്തിടെയാണ് സ്ഥിരീകരിച്ചത്. ഇപ്പോൾ തന്റെ പുതിയ വിശേഷങ്ങളും നിലപാടുകളും യൂട്യൂബ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.
മനോജുമായി പിരിയാനുണ്ടായ കൃത്യമായ സാഹചര്യം വെളിപ്പെടുത്താൻ ഗൗരി തയ്യാറായില്ലെങ്കിലും ചില കാര്യങ്ങളിൽ താരം വ്യക്തത വരുത്തി. മനോജ് നിയന്ത്രണങ്ങൾ വെച്ചിരുന്നത് കൊണ്ടാണ് വിവാഹബന്ധം തകർന്നതെന്ന വാർത്തകൾ താരം നിഷേധിച്ചു. "ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ എന്താണെന്ന് പറയാൻ താല്പര്യമില്ല. എന്നാൽ അദ്ദേഹം നിയന്ത്രണങ്ങൾ വെച്ചിരുന്ന ആളല്ല. വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ മറുപടിയില്ല, അതൊന്നും നമ്മുടെ കയ്യിലുള്ള കാര്യങ്ങളല്ല," ഗൗരി പറഞ്ഞു.
വിവാഹമോചനത്തിന് പിന്നാലെ ഗൗരി നടത്തിയ മോഡേൺ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിനും താരം മറുപടി നൽകി. ശരീരം ഫിറ്റായ സാഹചര്യത്തിലാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ ചെയ്തത്. നേരത്തെ ഇത്തരം വസ്ത്രങ്ങൾ ധരിച്ചിരുന്നെങ്കിൽ അത് വൾഗറായി തോന്നിയേനെ. ഇപ്പോൾ ആത്മവിശ്വാസം തോന്നിയതുകൊണ്ടാണ് മോഡേൺ വേഷങ്ങൾ പരീക്ഷിച്ചത്. ഇതിന് വിവാഹമോചനവുമായി യാതൊരു ബന്ധവുമില്ലെന്നും താരം വ്യക്തമാക്കി.
ജീവിതത്തിലെ പ്രതിസന്ധികളിൽ തനിക്ക് താൻ തന്നെയാണ് വലിയ പിന്തുണയെന്ന് ഗൗരി വിശ്വസിക്കുന്നു.
"നമ്മുടെ നട്ടെല്ല് എപ്പോഴും നമ്മൾ തന്നെയായിരിക്കണം. മറ്റൊരാളുടെ തണലിൽ ജീവിക്കുന്നതിലും നല്ലത് ജീവിക്കാതിരിക്കുന്നതാണ്. സമാധാനം ലഭിക്കാത്ത സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കാൻ എനിക്ക് മടിയില്ല."
നിലവിൽ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും വ്ളോഗിംഗിലും സജീവമാണ്. സ്വന്തം ഇഷ്ടങ്ങൾക്കും സമാധാനത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള പുതിയ ജീവിതശൈലിയെ ആരാധകർ വലിയ രീതിയിൽ പിന്തുണയ്ക്കുന്നുണ്ട്.


