ചെന്നൈ: ധ്രുവ നച്ചത്തിരം എന്ന സിനിമ നായകനായി മനസിൽ കണ്ടിരുന്നത് നടൻ സൂര്യയെ ആയിരുന്നെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. എന്നാൽ അന്ന് അദ്ദേഹത്തിന് ചിത്രത്തിന്റെ ഐഡിയോളജി മനസിലായില്ലെന്നും സംവിധായകൻ പറഞ്ഞു. തുടർന്നാണ് നടൻ വിക്രത്തെ സമീപിക്കുന്നത്. അദ്ദേഹത്തിന് ചിത്രം ചെയ്യാമെന്ന് സമ്മതിച്ചു.

സിനിമയിൽ നടൻ കംഫർട്ടബിൾ ആയിരിക്കണം. ഇല്ലെങ്കിൽ അത് വർക്കാകില്ലെന്നും ഗൗതം വാസുദേവ് മേനോൻ പറഞ്ഞു. വിക്രം നായകനാകുന്ന ആക്ഷൻ സ്‌പൈ ചിത്രം നവംബർ 24ന് റിലീസ് ആകും. 2016ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചെങ്കിലും സാമ്പത്തിക കാരണങ്ങൾ കൊണ്ട് ചിത്രം നിർത്തിവെക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതി വൈകുന്നതിനെ തുടർന്ന് സേഷ്യൽമീഡിയയിലടക്കം നിരവധി ട്രോളുകൾ ചിത്രം നേരിട്ടിരുന്നു.

ഗൗതം വാസുദേവ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിൽ രഹസ്യ അന്വേഷണ ഏജന്റായ ജോൺ കഥാപാത്രമായാണ് വിക്രം എത്തുന്നത്. ഐശ്വര്യ രാജേഷ്, ഋതു വർമ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്ത് കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ഒരു ട്രെയിലർ ഗ്ലിംപ്‌സും റിലീസ് ചെയ്തിട്ടുണ്ട്.