- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാസ്‌പോര്‍ട്ട് ഉണ്ടോ?, അജ്മാനില്‍ ജോലി സെറ്റാക്കാം, ചേച്ചിയ്ക്ക് പാടാനുള്ള കഴിവ് ദെെവം തന്നിട്ടില്ല'; കമന്റിന് മറുപടി നൽകി ഗൗരി ലക്ഷ്മി

കൊച്ചി: പാടാനുള്ള കഴിവില്ലെന്ന് പരിഹസിച്ച് അജ്മാനിൽ ജോലി വാഗ്ദാനം ചെയ്തയാൾക്ക് ഗായിക ഗൗരി ലക്ഷ്മി നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തന്റെ സംഗീതത്തെ വിമർശിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ വന്ന കമന്റിനും അതിന് താൻ നൽകിയ മറുപടിക്കും ഗൗരി ലക്ഷ്മി തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഒരു വീഡിയോക്ക് താഴെ ലഭിച്ച കമന്റിൽ ഇങ്ങനെയായിരുന്നു: "പാസ്‌പോര്‍ട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട്. ദയവ് ചെയ്ത് പാടല്ലേ, പ്ലീസ് ചേച്ചിയ്ക്ക് പാടാനുള്ള കഴിവ് ദൈവം തന്നിട്ടില്ല. ഓക്കെ."
ഈ പരിഹാസത്തിന് ഗൗരി ലക്ഷ്മി നൽകിയ മറുപടി ശക്തവും എന്നാൽ മാന്യവുമായിരുന്നു. അവർ ഇങ്ങനെ കുറിച്ചു: "എനിക്ക് തൊഴിലുണ്ടാക്കിത്തരാനുള്ള അനിയന്റെ താല്‍പര്യം എന്റെ ഉള്ളില്‍ ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു. എനിക്ക് നാട് വിട്ടു പോകണ്ട അനിയാ. എനിക്കിഷ്ടമുള്ള ജോലി ചെയ്ത് സന്തോഷമായിട്ട് ഞാന്‍ ജീവിച്ചോളാം. പിന്നെ ഇടയ്ക്ക് അന്യരാജ്യങ്ങളില്‍ പോവാനുള്ള അവസരവും എന്റെ തൊഴില്‍ എനിക്ക് നല്‍കുന്നുണ്ട്. അതുകൊണ്ട് എങ്ങും പോകാന്‍ പറ്റാതെ ഇവിടെ ഞാന്‍ പെട്ട് കിടക്കുവാണ് എന്ന വ്യാധി അനിയന് വേണ്ട. അനിയനും അനിയന്റെ തൊഴില്‍ മേഖലയില്‍ സന്തുഷ്ടനാണെന്ന് വിചാരിക്കുന്നു. അപ്പോ ശരി. കാണാം."
സ്വന്തം പാട്ടുകളിലൂടെയും അതിലൂടെ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകളിലൂടെയും ശ്രദ്ധേയയായ ഗായികയാണ് ഗൗരി ലക്ഷ്മി. സോഷ്യൽ മീഡിയയിൽ സജീവമായ ഗൗരി, തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിലും സ്റ്റേജ് പരിപാടികളിലെ വസ്ത്രധാരണത്തിന്റെ പേരിലും പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. എന്നാൽ, ഈ വിമർശനങ്ങളൊന്നും തന്റെ സംഗീതത്തെയും നിലപാടുകളെയും തളർത്തിയിട്ടില്ലെന്ന് അവർ ഓരോ പ്രകടനങ്ങളിലൂടെയും തെളിയിച്ചിട്ടുണ്ട്.


