- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ വേർപിരിഞ്ഞ് ജീവിക്കാൻ തീരുമാനിച്ചു; പ്ലീസ്..ആരും ബുദ്ധിമുട്ട് ഉണ്ടാക്കരുത്; ഇപ്പൊ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്; വെളിപ്പെടുത്തലുമായി പ്രിയതാരം ഗൗരി

മിനിസ്ക്രീൻ താരം ഗൗരി കൃഷ്ണൻ ഭർത്താവും സംവിധായകനുമായ മനോജുമായി വേർപിരിഞ്ഞ് താമസിക്കുകയാണെന്ന് സ്ഥിരീകരിച്ചു. ജീവിതത്തിലെ മുൻഗണനകൾ വ്യത്യസ്തമായതിനാലാണ് ഈ തീരുമാനമെന്നും എന്നാൽ തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും ഗൗരി അറിയിച്ചു. ഈ വിഷയത്തിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് മാധ്യമങ്ങളോട് അവർ അഭ്യർത്ഥിച്ചു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗൗരി നിലപാട് വ്യക്തമാക്കിയത്. താൻ ഇപ്പോൾ വിഷാദരോഗത്തിലൂടെ കടന്നുപോവുകയാണെന്നും അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ഗൗരി വെളിപ്പെടുത്തി. "ഞങ്ങളുടെ ജീവിതത്തിലെ പ്രയോറിറ്റികൾ വ്യത്യസ്തമായതുകൊണ്ട് വേർപിരിഞ്ഞു ജീവിക്കാൻ തീരുമാനിച്ചു. പക്ഷേ, ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് മറ്റൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ ഞാൻ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്," ഗൗരി കൃഷ്ണൻ കുറിച്ചു.
പ്രമുഖ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന 'പൗർണമി തിങ്കൾ' എന്ന സീരിയലിലൂടെ പ്രശസ്തയായ താരമാണ് ഗൗരി കൃഷ്ണൻ. ഈ സീരിയലിന്റെ സംവിധായകനായിരുന്ന മനോജിനെയാണ് ഗൗരി വിവാഹം ചെയ്തത്. സീരിയൽ സെറ്റിൽ വെച്ചുണ്ടായ സൗഹൃദം പിന്നീട് പ്രണയമായി വിവാഹത്തിലെത്തുകയായിരുന്നു. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരം നിലവിൽ യൂട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്.
നേരത്തെ, പുതിയൊരു വ്ലോഗുമായി യൂട്യൂബിൽ തിരിച്ചെത്തിയതിന് പിന്നാലെ വീഡിയോയ്ക്ക് താഴെ വന്ന ഭർത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് തങ്ങൾ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് ഗൗരി മറുപടി നൽകിയിരുന്നത്. "സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല. ആരുടെയും ജീവിതത്തിൽ ഒരു ബാധ്യതയായി തീരാൻ ആഗ്രഹിക്കുന്നില്ല. വീഡിയോയിൽ കാണുന്നതുപോലെയല്ല ആരുടെയും ജീവിതം," എന്നും അന്ന് ഗൗരി പറഞ്ഞിരുന്നു.


