- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല..നല്ല പാട്ടുകളെ പാടി കുളമാക്കരുത്; ചുമ്മാ..എന്തിനാ ഉള്ള വില കളയുന്നത്; ഞങ്ങളും സംഗീതം കേൾക്കുന്നവരാണ്; ഒരാളുടെ കമെന്റിന് ചുട്ട മറുപടിയുമായി ഗൗരി

ഗായകൻ കെ.ജെ. യേശുദാസും എം.ജി. ശ്രീകുമാറും പാടി അനശ്വരമാക്കിയ 'പടകാളി' എന്ന ഗാനം തൻ്റേതായ ശൈലിയിൽ ആലപിച്ച്, പഴയ ഗാനങ്ങൾ "നശിപ്പിക്കുന്നു" എന്ന വിമർശനത്തിന് മറുപടി നൽകി ഗായിക ഗൗരി ലക്ഷ്മി. സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഈ പ്രതികരണം ഇപ്പോൾ വൈറലായിരിക്കുകയാണ്.
സംഗീതത്തെ ആസ്വദിക്കുന്നവർ എന്ന അവകാശവാദത്തോടെ ഒരാൾ അയച്ച, "ദയവ് ചെയ്ത് ലെജൻഡ്സ് പാടി വച്ചിരിക്കുന്ന പാട്ട് ഇങ്ങനെ പാടി നശിപ്പിക്കരുത്. ഞങ്ങളും സംഗീതം ആസ്വദിക്കുന്നവരാണ്. പക്ഷേ ഇതൊക്കെ കാണുമ്പോൾ... ഉള്ള വില കളയരുത്" എന്ന കമൻ്റിനാണ് ഗൗരി പാട്ടിലൂടെ മറുപടി നൽകിയത്. യോദ്ധ സിനിമയിലെ പടകാളി എന്ന പ്രശസ്ത ഗാനം തൻ്റേതായ രീതിയിൽ ആലപിച്ചുകൊണ്ട്, കമൻ്റ് സ്ക്രീനിൽ കാണിച്ചുകൊണ്ടാണ് ഗൗരിയുടെ മറുപടി. 1992-ൽ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് സംഗീതം നൽകിയത് എ.ആർ. റഹ്മാനും വരികളെഴുതിയത് ബിച്ചു തിരുമലയുമാണ്. കെ.ജെ. യേശുദാസും എം.ജി. ശ്രീകുമാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ ചിത്രീകരിച്ചിരിക്കുന്നതിലും കൗതുകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സംഗീതത്തിൻ്റെ പ്രകാശനത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന ഗായികയും മ്യൂസിക് പ്രൊഡ്യൂസറുമാണ് ഗൗരി ലക്ഷ്മി. ക്ലാസിക്കുകളും പ്രശസ്തമായ പഴയ ഗാനങ്ങളുമൊക്കെ തൻ്റേതായ ശൈലിയിൽ അവതരിപ്പിച്ച് വലിയ കൈയ്യടിയും വിമർശനങ്ങളും ഒരേ സമയം ഏറ്റുവാങ്ങിയ വ്യക്തിയാണ് അവർ. 13-ാം വയസ്സിൽ സംഗീത സംവിധായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഗൗരി, മോഹൻലാൽ നായകനായ റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലെ 'സഖിയേ' എന്ന ഗാനത്തിന് ഈണം നൽകി. ഗൗരിക്ക് 15 വയസ്സുള്ളപ്പോഴാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 'ഏഴ് സുന്ദര രാത്രികൾ' എന്ന ചിത്രത്തിലൂടെയാണ് ഗൗരി ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നിന്ന് സംഗീതത്തിൽ ബി.എ.യും കേരള സർവകലാശാലയിൽ നിന്ന് എം.എ.യും ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്ന് പെർഫോമേഴ്‌സ് സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.


