- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗുജറാത്തി കാൽത്തള കെട്ടിയ മലയാളി ചെക്കൻ ആണിവൻ..'; അഭിമുഖത്തിൽ ഗുജറാത്തി സംസാരിച്ച് ഉണ്ണി മുകുന്ദൻ; അന്തംവിട്ട് മലയാളികൾ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
കൊച്ചി: അന്യഭാഷാ ബോക്സ് ഓഫീസുകളിലും വിദേശത്തും തരംഗമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രമായ 'മാർക്കോ'. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ കൂടാതെ നിരൂപക പ്രശംസയും പിടിച്ചു പറ്റാൻ ചിത്രത്തിനായി. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും 'മാർക്കോ' എന്നാണ് വിലയിരുത്തൽ. സിനിമ മികച്ച പ്രതികാരങ്ങൾ ലഭിച്ചതോടെ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട വാർത്തകളും ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
മാർക്കോയുടെ പ്രമോഷന്റെ ഭാഗമായി വ്യത്യസ്ത ഭാഷകളിലുള്ള നിരവധി മീഡിയകൾക്ക് ഉണ്ണി മുകുന്ദൻ അഭിമുഖം നൽകിയിട്ടുണ്ട്. ഒപ്പം പ്രസ്മീറ്റും. ഇതിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഒരു ഗുജറാത്തി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗുജറാത്തിയിലാണ് ഉണ്ണി മുകുന്ദൻ സംസാരിക്കുന്നത്. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. വളരെ നന്നായിട്ട് ഹിന്ദിയും ഗുജറാത്തിയും ഉണ്ണി മുകുന്ദന് സംസാരിക്കാൻ കഴിയുന്നുണ്ട്. കുട്ടിക്കാലം മുതൽ സ്കൂൾ കാലഘട്ടം വരെ ഉണ്ണി മുകുന്ദൻ ഗുജറാത്തിയിരുന്നുവെന്നാണ് വിവരം. ഇതാണ് ഇത്രയും ഭംഗിയായി ആ ഭാഷ പ്രയോഗിക്കാൻ നടന് സാധിച്ചതെന്നാണ് മനസ്സിലാകുന്നത്.
അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. "ഗുജറാത്തി കാൽത്തള കെട്ടിയ മലയാളി ചെക്കൻ ആണിവൻ, പുള്ളി പണ്ട് പറഞ്ഞിട്ടുണ്ട് മല്ലു സിംഗ് റിലീസ് ആയി ഹിറ്റായതൊന്നും അറിഞ്ഞിട്ടില്ല. ഗുജറാത്തിലെ ഏതോ റിമോട്ട് വില്ലേജിൽ ആയിരുന്നു എന്ന്. അതായിരിക്കും ഗുജറാത്തി ഒക്കെ പുഷ്പം പോലെ അടിച്ചു വിടുന്നത്, ഹിന്ദി നാട്ടിൽ ചെന്ന് മലയാള സിനിമയ്ക്ക് വേണ്ടി സംസാരിച്ച് നമ്മുടെ ഉണ്ണി ചേട്ടൻ, ആദ്യമായി മലയാള സിനിമയിൽ നിന്നും ഒരു നടൻ ഇത്രയും ഫ്ലൂവന്റായി ഹിന്ദി സംസാരിക്കുന്നു. ആ റെക്കോർഡും ഉണ്ണി മുകുന്ദന്, റിയൽ പാൻ ഇന്ത്യൻ സ്റ്റാർ", എന്നിങ്ങനെ നടന്റെ ഗുജറാത്തി അഭിമുഖത്തിന് നിരവധി കമന്റുകളാണ് എത്തിയത്.
അതേസമയം, മാർക്കോ ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനം കാഴ്ചവച്ച് മുന്നോട്ട് പോവുകയാണ്. നിലവിൽ മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് പതിപ്പുകളും പ്രദർശനത്തിനെത്തിയിട്ടുണ്ട്. ജനുവരി 3 മുതൽ തമിഴ് പതിപ്പും തിയറ്ററുകളിൽ എത്തും. നിലവിൽ ചിത്രത്തിന്റെ കളക്ഷൻ 75 കോടി കടന്നുവെന്നാണ് റിപ്പോരുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനം മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം മലയാളത്തിലെ അടുത്ത ബ്ലോക്ക് ബസ്റ്ററാകുമെന്നാണ് കണക്ക് കൂട്ടൽ.