- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങള്‍ അങ്ങേയറ്റം പ്രൊഫഷണല്‍ ആണ്; ഞങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനവും നിലനില്ക്കുന്നു; ഇനിയും അത് തുടരും': അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ജിവി പ്രകാശ്
കഴിഞ്ഞ മാസം മലേഷ്യയില്‍ നടന്ന സംഗീത പരിപാടിയില്‍ സംഗീത സംവിധായകന്‍ ജിവി പ്രകാശ് കുമാറും ഗായിക സൈന്ധവിയും ഒരുമിച്ച് വേദിയില്‍ പാടനെത്തിയത് വൈറലായിരുന്നു. രണ്ട് പേരുടെയും വിവാഹ മോചനത്തിന് ശേഷമാണ് ഒരേ വേദിയില്‍ പങ്കെടുക്കാന്‍ എത്തിയത് എന്നതാണ് ആ വാര്‍ത്ത വൈറലാകാന്‍ കാരണം. ഇതിന് പിന്നാലെ രണ്ട് പേരും വീണ്ടും ഒന്നിക്കുന്ന തരത്തിലുള്ള വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജിവി പ്രകാശ്.
തങ്ങള്‍ അങ്ങേയറ്റം പ്രൊഫഷണല്‍ ആണെന്നും അതുകൊണ്ടു മാത്രമാണ് വേദിയില്‍ ഒരുമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രവുമല്ല, തങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനം നിലനില്‍ക്കുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും ജിവി പ്രകാശ് പറഞ്ഞു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ജിവി പ്രകാശ് ഇക്കാര്യം തുറന്നു പറഞ്ഞത്.
മലേഷ്യയില്‍ നടന്ന സംഗീതപരിപാടിയില്‍ 'പിറൈ തേടും' എന്ന പാട്ട് സൈന്ധവി പാടുകയും ജിവി പ്രകാശ് അതിന് അനുസരിച്ച് പിയാനോ വായിക്കുകയും ചെയ്തിരുന്നു. 2011 ല്‍ പുറത്തിറങ്ങിയ 'മയക്കം എന്ന' എന്ന ചിത്രത്തിനു വേണ്ടി ജിവി പ്രകാശ് ഈണമൊരുക്കിയ പാട്ടാണ് 'പിറൈ തേടും'. സിനിമയിലും ഈ പാട്ട് സൈന്ധവിയും ജിവി പ്രകാശും ചേര്‍ന്നാണ് പാടിയത്. എആര്‍ റഹ്‌മാന്റെ സഹോദരീപുത്രനാണ് ജിവി പ്രകാശ്. റഹ്‌മാന്‍ സംഗീതം നിര്‍വഹിച്ച 'ജെന്റില്‍മാന്‍' എന്ന ചിത്രത്തിലൂടെ ഗായകനായി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജിവി പ്രകാശ് പിന്നീട് സംഗീതസംവിധായകനായും നടനായും പേരെടുത്തു.