- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വര്‍ഷങ്ങള്‍ ഇത്ര വേഗത്തില്‍ പോയത് എങ്ങനെയെന്ന് ദൈവത്തിനറിയാം' ; മകള്‍ ഹന്‍സികയ്ക്ക് പിറന്നാള്‍ ആശംസിച്ച് സിന്ധു കൃഷ്ണ
'വര്‍ഷങ്ങള്‍ ഇത്ര വേഗത്തില്‍ പോയത് എങ്ങനെയെന്ന് ദൈവത്തിനറിയാം' ; മകള്‍ ഹന്‍സികയ്ക്ക് പിറന്നാള്‍ ആശംസിച്ച് സിന്ധു കൃഷ്ണ
തിരുവനന്തപുരം: നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മക്കളായ അഹാനയും, ദിയയും, ഇഷാനിയും, ഹന്‍സികയുമെല്ലാം മലയാളികള്‍ക്ക് അത്രകണ്ട് പ്രിയപ്പെട്ടവരാണ്. ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളും ആഘോഷമാക്കുന്നവരാണ് ഈ കുടുംബം.
ഇപ്പോഴിതാ ഇളയമകള്‍ ഹന്‍സികയുടെ 20-ാം ജന്മദിനത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. ഹര്‍സികയ്ക്കൊപ്പമുളള കുട്ടിക്കാലത്തെ ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് സിന്ധു കൃഷ്ണയുടെ പിറന്നാള്‍ ആശംസ.
എന്റെ ഹന്‍സു കുഞ്ഞിന്റെ ജന്മദിനം. നീ എന്റെ കൊച്ചു കുഞ്ഞായിരിക്കണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. വര്‍ഷങ്ങള്‍ ഇത്ര വേഗത്തില്‍ പോയത് എങ്ങനെയെന്ന് ദൈവത്തിനറിയാം.. നിന്നോടൊപ്പമുള്ള 20 വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും ആശ്വാസകരമായ ഘട്ടമായിരുന്നു.. നിന്റെ ആലിംഗനങ്ങളും ചുംബനങ്ങളും എല്ലായ്‌പ്പോഴും ഞാന്‍ ഉണ്ടായിരിക്കണമെന്ന നിന്റെ ആവശ്യവും എന്റെ ഹൃദയം നിറച്ചു. ഹാന്‍സു എന്റെ കുഞ്ഞിന് ജന്മദിനാശംസകള്‍- സിന്ധു കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.