- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെപ്പേ.. മായ്ക്കാൻ ശ്രമിച്ചിട്ടും മായുന്നില്ല നിന്റെ മുഖം ...വേട്ടയാടികൊണ്ടേയിരിക്കുന്നു; മലയാളി കുടുംബങ്ങൾ തിയ്യറ്ററുകൾ നിറക്കേണ്ട സിനിമ തന്നെയാണ് ചാവേർ: പ്രശംസയുമായി ഹരീഷ് പേരടി
തിരുവനന്തപുരം: ജോയ് മാത്യു രചനയും ടിനു പാപ്പച്ചൻ സംവിധാനവും നിർവഹിച്ച സിനിമയാണ് ചാവേർ. കുഞ്ചാക്കോ നായകനായ ഈ ചിത്രം പറയുന്നത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരകളെ കുറിച്ചാണ്. അതുകൊണ്ട് തന്നെ സിനിമയെ ഡീഗ്രേഡ് ചെയ്യാൻ ആസൂത്രിതമായി ശ്രമങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കണെന്ന പക്ഷക്കാരും ഒരു വശത്തുണ്ട്. ഹരീഷ് പേരടിയെ പോലുള്ളവർ ഫേസ്‌ബുക്കിൽ സിനിമയ്ക്ക് പിന്തുണ അറിയിച്ചു രംഗത്തുന്നു.
മലയാളി കുടുംബങ്ങൾ തിയ്യറ്ററുകൾ നിറക്കേണ്ട സിനിമതന്നെയാണ് ചാവേർ എന്നാണ് സിനിമ കണ്ടതിന് ശേഷം ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചത്. അഭിനേതാക്കൾ എന്ന നിലയിൽ കുഞ്ചാക്കോയും ആന്റണി പെപ്പെയും അടക്കമുള്ളവർ മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചതെന്നാണ് ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്.
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
രാഘവൻ പെരുവണ്ണാന്റെ 'മോനെ 'എന്ന അലർച്ച ...'ഒൻ ന്റെ ചെങ്ങായ്യാ ഓന്റെ പേര് ഞാൻ പറയൂല്ലാ' എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,'ഇങ്ങള് ആരാ?എന്തിനാ?'എന്ന ആരോടെന്നില്ലാത്ത ചോദ്യം,'ആ സമയത്ത് ഓന്റെ ഒരു നോട്ടം ണ്ടായിനി'..ഇതൊന്നും ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല..മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതിൽ മുഴങ്ങുന്നു..ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉൾക്കാഴ്‌ച്ച..ജോയേട്ടാ..,ടിനു..നിങ്ങളൊരുക്കിയഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിതറക്കുന്നത്...അശോകൻ=ശോകമില്ലാത്തവൻ..കലിംഗയുദ്ധം കഴിഞ്ഞ അശോക ചക്രവർത്തിയുടെ മാനസ്സികാവസ്ഥയിലൂടെ ചാക്കോച്ചൻ..ഈ പകർന്നാട്ടത്തിലൂടെ ഉറച്ച ചുവടുകളുമായി അഭിനയത്തിന്റെ പുതിയ പടവുകളിലേക്ക് ...പെപ്പേ..മായ്ക്കാൻ ശ്രമിച്ചിട്ടും മായുന്നില്ല നിന്റെ മുഖം ...വേട്ടയാടികൊണ്ടേയിരിക്കുന്നു... മലയാളിയുടെ മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ പറയട്ടെ...മലയാളി കുടുംബങ്ങൾ തിയ്യറ്ററുകൾ നിറക്കേണ്ട സിനിമതന്നെയാണ് ചാവേർ..