- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ നായികമാര്‍ എനിക്കൊപ്പം അഭിനയിക്കാന്‍ തയാറായില്ല, വലിയ ഹീറോകള്‍ക്ക് ഒപ്പം മാത്രമേ അഭിനയിക്കുള്ളു എന്ന ഓപ്പണായി പറഞ്ഞു'; പ്രദീപ് രംഗനാഥന്‍
താന്‍ നായകനായ ചിത്രത്തില്‍ നായികയാകാന്‍ നടിമാര്‍ ഒന്നും തയാറായില്ലെന്ന് നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍. 'ഡ്രാഗണ്‍' എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ നായികമാരെ തേടിയപ്പോഴുള്ള അനുഭവമാണ് പ്രദീപ് പങ്കുവച്ചത്. 'കോമാളി' സിനിമയുടെ സംവിധായകന്‍ ആണെന്ന് പറയുമ്പോള്‍ ഓകെ പറയും. എന്നാല്‍ താനാണ് ഹീറോ എന്ന് പറഞ്ഞാല്‍ ഡേറ്റ് ഇല്ലെന്ന് പറയും എന്നാണ് പ്രദീപ് പറയുന്നത്.
''ചിലര്‍ ഞങ്ങള്‍ക്ക് വലിയ ഹീറോകളോട് ഒപ്പമാണ് അഭിനയിക്കാന്‍ താല്‍പര്യമെന്ന് ഓപ്പണായി പറഞ്ഞു, അവര്‍ക്ക് നന്ദി. ചിലര്‍ ഇതില്‍ ഒരുപാട് അഭിനയിക്കാന്‍ ഉണ്ട്, ഞാന്‍ പെര്‍ഫോമന്‍സ് കുറച്ച് കുറവുള്ള സിനിമയാണ് നോക്കുന്നത് എന്നുവരെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇരുന്ന എനിക്ക് ഈ സിനിമയില്‍ അനുപമയും കയാദുവും നായികയായി വന്നു. രണ്ട് പേര്‍ക്കും നന്ദി'' എന്ന് പ്രദീപ് പറഞ്ഞു.
ഡ്രാഗണിന്റെ പ്രീ റിലീസ് ഇവന്റിലാണ് പ്രദീപ് സംസാരിച്ചത്. അതേസമയം, അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാഗണ്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു ഫണ്‍ കോമഡി ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഗൗതം വാസുദേവ് മേനോന്‍, ജോര്‍ജ് മരിയന്‍, കെ എസ് രവികുമാര്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എന്റര്‍ടൈയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയാണിത്. കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ്, കല്‍പ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോണ്‍ ജെയിംസ് ആണ്.