- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60 കോടിയുടെ ബംഗ്ലാവ് കത്തിയെരിഞ്ഞു, എങ്കിലും അവർ രക്ഷപ്പെട്ടല്ലോ!
ലോസ് ആഞ്ചൽസ്: ലോസ് ആഞ്ചൽസിൽ തീപിടിത്തത്തിൽ ഹോളിവുഡ് നടിയുടെ ബംഗ്ലാവ് കത്തി നശിച്ചിരുന്നു. കോടികൾ വിലയുള്ള ബംഗ്ലാവാണ് കത്തി നശിച്ചത്. 60 കോടിയോളം വിലയുള്ള ബംഗ്ലാവ് കത്തിപ്പോയെങ്കിലും തന്റെ പൂച്ചകൾ രക്ഷപെട്ടതിൽ ആശ്വാസം രേഖപ്പെടുത്തുകയാണ് നടി കാര ദെലവിങ്‌നെ.
കോടികൾ വിലയുള്ള തന്റെ ബംഗ്ലാവ് കത്തിയെരിഞ്ഞപ്പോൾ ജീവിതം കീഴ്‌മേൽ മറിഞ്ഞതായി മോഡലും കാര പറഞ്ഞു. ലോസ് ആഞ്ജലസിലെ സ്റ്റുഡിയോ സിറ്റി ഹിൽസിലെ, എഴുപതുകളിൽ പണിതീർത്ത മാൻഷനാണ് കഴിഞ്ഞ ദിവസം അഗ്‌നിബാധയിൽ നശിച്ചത്. 60 കോടിയിലേറെ വിലമതിക്കുന്ന വസതിക്കൊപ്പം വിലപിടിപ്പുള്ള അനേകം വസ്തുക്കളും എരിഞ്ഞുതീർന്നതായി നടി വിലപിച്ചു.
ഈ സമയത്ത് നടി വീട്ടിലുണ്ടായിരുന്നില്ലെങ്കിലും രണ്ട് വളർത്തുപൂച്ചകൾ ഉണ്ടായിരുന്നു. "എന്റെ ഹൃദയം തകർന്നു. കണ്ണടച്ചുതുറക്കും മുമ്പ് ജീവിതം മാറിമറിഞ്ഞു. ഇപ്പോൾ ബാക്കിയായതുകൊണ്ട് സംതൃപ്തയാകുക... അവർ ജീവിച്ചിരിക്കുന്നു എന്നതുതന്നെ സന്തോഷം" -വളർത്തുപൂച്ചകളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തിയതിൽ ആശ്വാസം പ്രകടിപ്പിച്ച് കാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.