- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമര്‍ശനങ്ങളെ തുടര്‍ന്ന് ഡിപ്രഷന് ഗുളിക കഴിക്കേണ്ടി വന്നു; അപ്പോഴും ചിരിച്ച മുഖവുമായി നിന്നു; കേസിലെ നടപടികളില്‍ സന്തേഷമില്ല; നിവൃത്തിക്കേട് കൊണ്ട് മുന്നോട്ട് പോവുകയാണ്; ഹണി റോസ്
തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി ഹണി റോസ്. കുറച്ച് ഉത്കണ്ഠ കൂടുതല്‍ ഉണ്ടെങ്കിലും തന്നില്‍ ഒരു പോരാളിയുണ്ട്. അതുകൊണ്ടാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുക്കാന്‍ സാധിച്ചതും പോരാടാന്‍ തീരുമാനിച്ചതും എന്നാണ് ഹണി റോസ് പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെിപ്പെടുത്തല്‍.
എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഇതിനെ നേരിടണം എന്ന തീരുമാനം എടുത്തത്. മനസമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനുള്ള എല്ലാ സാഹചര്യവും എനിക്കുണ്ട്. എന്നിട്ട് പോലും മനസിന് ഭയങ്കര ബുദ്ധിമുട്ട്, ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വരുന്നു, ഇതിന്റെ കാരണം എന്തെന്ന് മനസിലാകുന്നില്ല. ഇതെല്ലാം നമ്മളെ ബാധിക്കുന്നു എന്നത് റിയാലിറ്റിയാണ്.
മാനിസകമായി ഭയങ്കര ബുദ്ധിമുട്ട് അനുഭവിച്ചു, ആ സമയങ്ങളില്‍ മെന്റല്‍ സ്ട്രെസും ഭയങ്കരമായിരുന്നു. പുറത്തു കാണുമ്പോള്‍ എന്നെ ചിരിച്ച മുഖവുമായി നിങ്ങള്‍ കാണുമെങ്കിലും നിങ്ങള്‍ അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ട് എന്നത് റിയാലിറ്റിയായിരുന്നു. കുറച്ച് ഉത്കണ്ഠ കൂടുതലുള്ള ആളാണ് ഞാന്‍. പക്ഷേ ഉള്ളിലൊരു പോരാളി കൂടി ഉണ്ട്.
അവസാനം ഇതിനെതിരെ പോരാടാന്‍ തീരുമാനിച്ചപ്പോള്‍ മനസില്‍ നിന്നും വലിയൊരു ഭാരം ഇറക്കിവച്ചതു പോലെയായിരുന്നു. ആ മെന്റല്‍ സ്ട്രെസ് ഇപ്പോഴും ഉള്ളില്‍ തന്നെയുണ്ട്. ഒരു വാക്കുകൊണ്ട് പോലും ആരെയും ഉപദ്രവിക്കണമെന്ന് ആഗ്രഹമില്ലാത്ത ആളാണ് ഞാന്‍. നിവൃത്തികേട് കൊണ്ട് മുന്നോട്ടു പോയതാണ്. കേസിലെ നടപടികളില്‍ പ്രത്യേകിച്ച് സന്തോഷവുമില്ല. ഒരു മുന്നറിയിപ്പ് കൊടുക്കുക എന്നതു മാത്രമായിരുന്നു ചിന്ത.
ഒരു വ്യക്തിയുടെ പേഴ്സനാലിറ്റിയോ സ്വഭാവമോ ഒന്നും അയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയില്ല. നിങ്ങള്‍ നാടന്‍ വസ്ത്രം ധരിച്ചാല്‍ മാത്രമേ നല്ല സ്ത്രീയായി മാറൂ എന്നൊക്കെയുള്ള ചിന്താഗതി ഇപ്പോഴും വച്ചു പുലര്‍ത്തുന്ന ആളുകള്‍ ഉണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട് എന്നാണ് ഹണി റോസ് പറയുന്നത്.