- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലേക്ക് എന്നെ വിളിക്കാന്‍ പലര്‍ക്കും പേടി; അക്കാരണത്താലാണ് മലയാളത്തിലേക്കു ഞാന്‍ വരാത്തത്; ഇളയരാജ
മലയാളത്തിലേക്ക് തന്നെ വിളിക്കാന്‍ പലര്‍ക്കും പേടിയാണെന്ന് സംഗീത സംവിധായകന് ഇളയരാജ. കേരളത്തില്‍ എല്ലാ വീട്ടിലും സംഗീതസംവിധായകരുണ്ട്. അവരെല്ലം ഇപ്പോള്‍ സംഗീതം ചെയ്തുകൊണ്ടിരിക്കുകയാണെന്നും താനായി വഴി കാണിച്ചുകൊടുക്കേണ്ട ആവശ്യമില്ല എന്നുമാണ് ഇളയരാജ പറയുന്നത്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ന്നുവരുന്ന സംഗീതസംവിധായകരോടു തനിക്ക് പ്രത്യേക സന്ദേശമൊന്നും നല്‍കാനില്ലെന്നും അവര്‍ സ്വന്തം വഴികള്‍ കണ്ടെത്തിയെന്നും ഇളയരാജ പ്രതികരിച്ചു.
'കേരളത്തില്‍ എല്ലാ വീട്ടിലും സംഗീതസംവിധായകരുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിലേക്ക് എന്നെ വിളിക്കാന്‍ പലര്‍ക്കും പേടിയാണ്. അക്കാരണത്താലാണ് മലയാളത്തിലേക്കു ഞാന്‍ വരാത്തത്. അവര്‍ ഇപ്പോള്‍ സംഗീതം ചെയ്തുകൊണ്ടിരിക്കുകയാണ്. പിന്നെ ഞാന്‍ എന്തിനാണ് അവര്‍ക്കു സംഗീതത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നത്. അവര്‍ തന്നെ അവരുടെ വഴി കണ്ടെത്തിക്കഴിഞ്ഞു. അവരതില്‍ മുന്നോട്ടു പോവുകയും ചെയ്യുന്നു. ഇനി അവര്‍ മികവ് തെളിയിക്കട്ടെ', ഇളയരാജ പറഞ്ഞു.
എക്സ്പോ സെന്ററില്‍ നടക്കുന്ന 43ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലാണ് ഇളയരാജ പങ്കെടുത്തത്. വെള്ളി രാത്രി 8.30 മുതല്‍ 10.30 വരെ 'മഹാ സംഗീതജ്ഞന്റെ യാത്ര - ഇളയരാജയുടെ സംഗീത സഞ്ചാരം' എന്ന പേരില്‍ രണ്ട് മണിക്കൂര്‍ നീണ്ട പരിപാടി നടന്നു. അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത സപര്യയെക്കുറിച്ച് അദ്ദേഹം ആസ്വാദകരുമായി സംവദിച്ചു.