- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംഗീത ഇതിഹാസം ഇളയരാജയ്ക്ക് ഇന്ന് 80ാം പിറന്നാൾ; ആശംസകൾ നേർന്ന് തമിഴകം; നേരിട്ടെത്തി ആശംസ അറിയിച്ച് എംകെ സ്റ്റാലിൻ; സംഗീത ചക്രവർത്തിയെന്ന് കമൽ ഹാസൻ
കൊച്ചി: തെന്നിന്ത്യൻ സംഗീത ലോകത്തെ ചക്രവർത്തിയാണ് ഇളയരാജ. ഇന്ന് 80ാം പിറന്നാൾ ആഘോഷിക്കുകയാണ് അദ്ദേഹം.പ്രിയ സംഗീതജ്ഞന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൽ നേരിട്ട് എത്തിയാണ് ആശംസകൾ അറിയിച്ചത്. കമൽഹാസൻ ഉൾപ്പടെ നിരവധി പേർ ആശംസകൾ അറിയിച്ചു.
ഇളയരാജയെ സന്ദർശിച്ച ചിത്രങ്ങൾക്കൊപ്പമായിരുന്നു സ്റ്റാലിന്റെ കുറിപ്പ്. സിനിമലോകത്തെ വിപ്ലവം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സംഗീത ഉപകരണങ്ങളെയല്ല നമ്മുടെ ഹൃദയങ്ങളെയാണ് ഇളയരാജ തഴുകി ഉണർത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിയും പിതാവുമായ എം കരുണാനിധിക്ക് ഇളയരാജയോടുള്ള സ്നേഹത്തെക്കുറിച്ചും സ്റ്റാലിൻ പറഞ്ഞു.
സംഗീത ലോകത്തെ ചക്രവർത്തി എന്നാണ് ഇളയരാജയെ കമൽഹാസൻ വിശേഷിപ്പിച്ചത്. ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് കാണുന്നതെന്നും പറഞ്ഞു. പഴയ കാലചിത്രത്തിനൊപ്പമായിരുന്നു കമൽ ഹാസന്റെ കുറിപ്പ്.
1943 ജൂൺ 2 ന് രാമസ്വാമിയുടേയും ചിന്നത്തായുടേയും മകനായാണ് ഇളയരാജ ജനിച്ചത്. പതിനാലാം വയസ്സിൽ ജ്യേഷ്ഠനായ പാവലർ വരദരാജൻ നയിച്ചിരുന്ന പാവലാർ ബ്രദേഴ്സിൽ ഗായകനായാണ് അരങ്ങേറ്റം. 1976 ൽ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്ര ലോകത്തേക്കു പ്രവേശിക്കുന്നത്. തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി ഏകദേശം 4500 ഓളം ഗാനങ്ങൾക്ക് ഇളയരാജ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.




