ബിഗ് ബോസ് മലയാളം സീസൺ ഏഴ് വിജയിയായ അനുമോളും, ഷോയിലെ സഹമത്സരാർത്ഥിയും അവതാരകയുമായ മസ്താനിയും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബിഗ് ബോസ് വീടിന് പുറത്തും ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ.

മസ്താനിയാണ് അനുമോളുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രങ്ങൾക്ക് മസ്താനി നൽകിയ അടിക്കുറിപ്പ് ഇങ്ങനെ: "ഈ കുലസ്ത്രീയെ എനിക്ക് ഇഷ്ടമാണ്." ഈ ചിത്രങ്ങൾക്ക് താഴെ "പ്രോഗ്രസീവ് കുലസ്ത്രീകൾ" എന്നതടക്കമുള്ള നിരവധി കമൻ്റുകളാണ് ആരാധകർ രേഖപ്പെടുത്തിയിരിക്കുന്നത്.

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ അനുമോൾ 'അനുക്കുട്ടി' എന്ന പേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. സ്റ്റാർ മാജിക് ഷോയിലൂടെ പ്രശസ്തി നേടിയ അനുമോൾ ബിഗ് ബോസ് കിരീടം നേടിയതോടെ കൂടുതൽ പ്രശസ്തയായി. നിലവിൽ ഉദ്ഘാടനങ്ങളുമായി താരം തിരക്കിലാണ്.