- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലൈവരുടെ വിളയാട്ടം! മരണ മാസ്സായി രജനികാന്തിന്റെ ലുക്ക്; മലയാളം പറയുന്ന വില്ലനായി വിനായകൻ; ഇന്ത്യയൊട്ടാകെ ട്രെൻഡിങ്ങായി 'ജയിലർ ട്രെയിലർ
ചെന്നൈ: സൂപ്പർസ്റ്റാർ ആരാധകരെ പൂർണമായും തൃപ്തരാക്കും വിധമാണ് ജയിലർ സിനിമ ഒരുങ്ങുന്നത്. ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന 'ജയിലറി'ന്റെ ട്രെയിലറിൽ രജനിയുടെ വൺമാൻ ഷോയാണ് കാണാൻ കഴിയുക. രജനി കാന്തിന്റെ അതിഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് പ്രതീക്ഷ. എന്തായാലും ട്രെൻഡിങ്ങിൽ രാജ്യത്ത് മുന്നിലാണ് ഈ രജനിപ്പടത്തിന്റെ ട്രെയിലർ.
ഇന്ത്യയെമ്പാടുമുള്ള രജനി ആരാധകരെ തിയറ്ററിലേക്ക് ആകർഷിക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം രജനികാന്തിന്റെ പൂണ്ടുവിളയാട്ടം ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. 'ടൈഗർ മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രമായാണ് താരമെത്തുന്നത്. മലയാളി താരം വിനായകനാണ് പ്രധാന വില്ലനായി എത്തുന്നത്. ബോളിവുഡ് താരം ജാക്കി ഷ്‌റോഫും രമ്യ കൃഷ്ണനും യോഗി ബാബുവും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
അതേസമയം, സിനിമ പ്രഖ്യാപിച്ചത് മുതൽ ചർച്ചയാകുന്ന രണ്ട് കമിയോ കഥാപാത്രങ്ങൾ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടില്ല. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നമ്മുടെ സ്വന്തം ലാലേട്ടനുമില്ലാത്ത ട്രെയിലർ പലരെയും നിരാശരാക്കിയിട്ടുണ്ട്.
അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫർ. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം.