- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാശിയോടെ കളിച്ചിട്ടും ഒന്നും കിട്ടിയില്ല; അത് ഓർത്ത് ഓരോ രാത്രികളും ഉറക്കമില്ലാതെയായി; എന്റെ കൈയ്യിൽ നിന്ന് പലതും നഷ്ടപ്പെട്ടു; അന്ന് ഉറപ്പിച്ചതാണ്..അക്കാര്യം; തുറന്നുപറഞ്ഞ് ജാസ്മിൻ
ബിഗ് ബോസ് മലയാളം സീസൺ 6-ലൂടെ ശ്രദ്ധേയയായ ജാസ്മിൻ ജാഫറിന്റെ വിവാഹ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടാറുണ്ട്. എന്നാൽ തന്റെ വിവാഹം ഇപ്പോൾ അത്ര പ്രധാനപ്പെട്ട ഒരു കാര്യമേയല്ല എന്ന നിലപാടിലാണ് ജാസ്മിൻ.
തന്റെ ഇൻസ്റ്റാഗ്രാം ക്യു ആൻഡ് എ (Q&A) സെഷനിലാണ് വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നൽകിയത്. "എപ്പോഴാണ് വിവാഹം?" എന്ന ആരാധകന്റെ ചോദ്യത്തിന്, "അതത്ര പ്രധാനപ്പെട്ട ചോദ്യമാണോ?" എന്ന് ജാസ്മിൻ തിരിച്ചു ചോദിച്ചു. വിവാഹത്തേക്കാൾ ഉപരിയായി സ്വന്തം കരിയറിലും ജീവിത ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ജാസ്മിൻ മുൻപും വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബോസ്സിൽ വാശിയോടെ കളിച്ചിട്ടും ഒന്നും നേടാൻ പറ്റിയില്ലെന്നും അത് ഓർത്ത് ഓരോ രാത്രികളും ഉറക്കമില്ലാതെയായി. എന്റെ കൈയ്യിൽ നിന്ന് പലതും നഷ്ടപ്പെട്ടുവെന്നും താരം പറഞ്ഞു.
ബിഗ് ബോസ് വീടിനുള്ളിലെ ഗബ്രിയുമായുള്ള സൗഹൃദവും തുടർന്നുണ്ടായ വിവാദങ്ങളും ജാസ്മിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു. എന്നാൽ ഷോയ്ക്ക് പുറത്തെത്തിയ താരം അതെല്ലാം അതിജീവിച്ച് തന്റെ പ്രൊഫഷണൽ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. നിലവിൽ സിനിമയിലേക്കും വെബ് സീരീസുകളിലേക്കും തനിക്ക് അവസരങ്ങൾ വരുന്നുണ്ടെന്നും, വിവാഹമല്ല മറിച്ച് സ്വന്തം കാലിൽ നിൽക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ജാസ്മിൻ പറയുന്നു. താരത്തിന്റെ ഈ ബോൾഡ് നിലപാടിനെ പിന്തുണച്ച് നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.




