- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓർമ്മവെച്ച കാലം മുതൽ കാത്തിരുന്ന നിമിഷം; രജനികാന്തിനെ നേരിൽ കണ്ട സന്തോഷത്തിൽ ജയസൂര്യ
തിരുവനന്തപുരം: രജനികാന്തിനെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ച് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് ഷൂട്ടിംഗിന് എത്തിയ രജനിയെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ എത്തിയാണ് ജയസൂര്യ കണ്ടത്. ഇതിന്റെ ചിത്രങ്ങൾ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
'ഓർമ്മവെച്ച കാലം മുതൽ കാത്തിരുന്ന നിമിഷമാണിത്. ഇന്ന് ഞാൻ ഒരു ഐക്കണിനെ കണ്ടുമുട്ടി, ഒരു സൂപ്പർ സ്റ്റാർ, എന്നാൽ എല്ലാറ്റിനുമുപരിയായി ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ മനുഷ്യരിൽ ഒരാളെയാണ് ഞാൻ കണ്ടുമുട്ടിയത്. ഈ സ്വപ്നം യാഥാർഥ്യമാക്കിയതിന് എന്റെ പ്രിയ സഹോദരൻ റിഷഭ് ഷെട്ടിക്കും സർവശക്തനും നന്ദി.''-രജനികാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചു.
വിജയ് നായകനായെത്തുന്ന ലിയോയുടെ കേരളത്തിലെ വിതരണക്കാർ ഗോകുലം മൂവീസ് ആണ്. ലിയോയുടെ പ്രചരണാർഥം വിജയുടെ ഫാൻസ് സംഘടനയായ പ്രിയമുടൻ നൻപൻ എന്ന ചാരിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് ജയസൂര്യ തിരുവനന്തപുരത്ത് എത്തിയത്. ഗോകുലം മൂവീസ് എക്സിക്യൂട്ടിവ് ഡയറക്ടർമാരിൽ ഒരാളായ കൃഷ്ണമൂർത്തിയും ജയസൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു.