- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും ജീത്തുജോസഫും പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിൽ; സിനിമയുടെ പേര് 12ന് പുറത്തുവിടും
കൊച്ചി: എന്നും സൂപ്പർഹിറ്റുകൾ മലയാള സിനിമക്ക് സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് ജിത്തു ജോസഫും മോഹൻലാലും. ദൃശ്യം സീരീസ്, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വരുമ്പോൾ അത് ആരാധകരെ ആവേശത്തിലാക്കുമെന്നത് ഉറപ്പാണ്. അത്തരമൊരു വരവ് കൂടി വരുകയാണ് ഇരുവരും.
ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട അപ്ഡേറ്റ് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഓഗസ്റ്റ് 12 ശനിയാഴ്ച ടൈറ്റിൽ പുറത്തുവിടുമെന്നാണ് മോഹൻലാൽ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 12ന് വൈകുന്നേരം അഞ്ച് മണിക്കാകും അനൗൺസ്മെന്റ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ 33മത് ചിത്രം കൂടിയാണിത്. ഈ മാസം തന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.
ട്വൽത്ത് മാന് ശേഷം മോഹൻലാൽ- ജീത്തു കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ദൃശ്യം 3 ആയിരിക്കുമെന്ന തരത്തിൽ നേരത്തെ പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ, സൂപ്പർഹിറ്റ് ത്രില്ലർ ചിത്രമായ ദൃശ്യത്തിന്റെ മൂന്നാംഭാഗം ഉടനില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സിനിമയുടെ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
പ്രൊഡക്ഷൻ നമ്പർ 33 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ലാൽ ആരാധകരും പ്രേക്ഷകരും. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എംപുരാൻ' എന്ന ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് ഈ ചിത്രം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, 200 കോടിയാണ് ബജറ്റിൽ ഒരുങ്ങുന്ന 'വൃഷഭ' എന്ന ചിത്രത്തിലാണ് മോഹൻലാൽ നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെലുങ്കിലും മലയാളത്തിലുമായി നിർമ്മിക്കപ്പെടുന്ന ദ്വിഭാഷാ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും രാജ്യമൊട്ടാകെ റിലീസ് ചെയ്യും. നന്ദകിഷോർ ആണ് സംവിധാനം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്.