- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഹൻലാൽ സിനിമയിൽ അഭിനയിക്കണമെന്ന മോഹം പൂവണിഞ്ഞു; ജീത്തു ജോസഫിന്റെ നേരിൽ ഷെഫ് സുരേഷ് പിള്ളയും
കൊച്ചി: ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ' നേര്'. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഒരാഴ്ച മുൻപാണ് പ്രഖ്യാപിച്ചത്. ചിങ്ങം ഒന്നിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പ്രിയ മണി നായികയാവുന്ന ചിത്രത്തിൽ അനശ്വര രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളികൾക്ക് സുപരിചിതനായ, മറ്റൊരു മേഖലയിൽ നിന്നുള്ള ഒരാളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പാചകകലയിലൂടെ പ്രശസ്തനായ സുരേഷ് പിള്ളയാണ് അത്. ചിത്രത്തിൽ അഭിനയിക്കുന്ന വിവരം ഷെഫ് സുരേഷ് പിള്ള തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 'രണ്ടാമത്തെ സിനിമയിൽ അഭിനയിച്ചു..! ജീത്തു സാറിന്റെ പുതിയ ചിത്രമായ നേര്.
ലാലേട്ടന്റെ സിനിമയിൽ അഭിനയിക്കണമെന്ന മോഹം പൂവണിഞ്ഞു', ജീത്തു ജോസഫിനൊപ്പം ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സുരേഷ് പിള്ളയുടെ പോസ്റ്റ്. വേഷവിധാനം കണ്ടിട്ട് കഥാപാത്രം ഏതാണെന്ന് ഊഹിക്കാമോ എന്നും അദ്ദേഹം പോസ്റ്റിൽ ചോദിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചീന ട്രോഫി എന്ന ചിത്രത്തിലാണ് സുരേഷ് പിള്ള ഇതിന് മുൻപ് അഭിനയിച്ചത്.
ജീത്തു ജോസഥ്യം ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കുയും സംഭാഷണവും രചിച്ചിരിക്കുന്നത്. വക്കീലായ ശാന്തി മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വനിൽ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്തെത്തി. തുടർന്ന് ദൃശ്യം 2, നാലാംമുറ, ചിത്രീകരണം നടന്നു വരുന്ന റാം എന്ന ചിത്രത്തിലും അഭിനയിക്കുന്ന ശാന്തി വിജയ് നായകനായ ലിയോ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഈ ചിത്രത്തിലൂടെ തിരക്കഥാ രംഗത്തു കൂടി കടക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും വി എസ്.വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു.