ബിഗ് ബോസ് മലയാളം സീസൺ 7-ലെ മത്സരാർത്ഥിയായ നടി അനുമോളെക്കുറിച്ച് നടൻ ജീവൻ ഗോപാൽ. അനുമോളുടെ പ്രകടനം നന്നായി പോകുന്നുണ്ടെന്നും, സെറ്റിൽ കാണുന്നതു പോലെ തന്നെയാണ് ബിഗ് ബോസിലും അവരെ കണ്ടതെന്നും ജീവൻ വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

അനുമോൾ ബിഗ് ബോസ് പോലുള്ള ഒരു ഗെയിം ഷോയിൽ മത്സരിക്കുന്നതിൽ തനിക്ക് യാതൊരു ഞെട്ടലുമില്ലെന്നും ജീവൻ പറഞ്ഞു. "എല്ലാവരും പാവങ്ങൾ തന്നെയാണ്. ഇതൊരു ഗെയിം ഷോയാണ്, അതിന്റേതായ രീതിയിൽ ഗെയിം കളിച്ച് പോകുന്നു. അത്രയേ ഉള്ളൂ," അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവൻ ഗോപാലും അനുമോളും മുൻപ് ഒരുമിച്ച് ഒരു സിറ്റ്കോമിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് അനുമോൾ തൻ്റെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ, ബിഗ് ബോസിൽ അനുമോൾ മത്സരിക്കുന്നതിനെക്കുറിച്ച് ജീവൻ്റെ പ്രതികരണം ശ്രദ്ധേയമായി.